web analytics

ഒടുവിൽ മായാവിയുടെ ചിത്രമുള്ള മഞ്ഞക്കുട തേടി മൂന്നരവയസുകാരി എത്തി

ആലപ്പുഴ: തലേന്ന് വാങ്ങിയതായിരുന്നു കുഞ്ഞിക്കുട. സീറ്റിന്റെ വശത്ത് കുടയും പെൻസിലും വച്ച് ഹൃതിക ഉറങ്ങിപ്പോയി. സ്റ്റോപ്പ് എത്തിയതോടെ കുഞ്ഞിനെയും ബാഗുമെടുത്ത് അവർ ഇറങ്ങി, കുടയുടെയും പെൻസിലിന്റെയും കാര്യം മറന്നു.​A three-and-a-half-year-old girl came to looking for her yellow umbrella

വഴിച്ചേരിയിലെ സ്പീച്ച് തെറാപ്പി കേന്ദ്രത്തിൽ പരിശീലനത്തിൽ പോകുംവഴി വ്യാഴാഴ്ചയാണ് ഹൃതികയ്ക്ക് കുട നഷ്ടമായത്.

ഹൃതികയുടെ കുഞ്ഞുമുഖം കണ്ടക്ടർ ദിവ്യയുടെ മനസിൽ പതിഞ്ഞിരുന്നു. അവർ കുടയും പെൻസിലും സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിച്ചു.

കാത്തിരിപ്പിനൊടുവിൽ കുഞ്ഞിക്കുട തേടി മൂന്നരവയസുകാരി ഹൃതികയെത്തി. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ മായാവിയുടെ ചിത്രമുള്ള മഞ്ഞക്കുട നാല് ദിവസമായി ഈ ഉടമയെയും കാത്തിരിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് അമ്പലപ്പുഴ ആമയിട ഹൃതികം വീട്ടിൽ വിഷ്ണുപ്രിയ,​ മകൾ ഹൃതികയ്ക്കൊപ്പം കുട തിരികെ വാങ്ങാനെത്തിയത്.

ബംഗളൂരുവിൽ ആർമി ഉദ്യോഗസ്ഥനായ അച്ഛൻ ഹരീഷിനും അമ്മ വിഷ്ണുപ്രിയക്കുമൊപ്പമായിരുന്നു തിരുവല്ല റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിൽ അന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടത്.

സോഷ്യൽ മീഡിയയിലും മറ്റ് മാദ്ധ്യമങ്ങളിലും ഉടമയെ കാത്തിരിക്കുന്ന കുട വാർത്തയായെങ്കിലും, ഫോൺ അധികം ഉപയോഗിക്കാത്ത ഹൃതികയും കുടുംബവും ഇതൊന്നും അറിഞ്ഞില്ല.

ഇന്നലെ വീണ്ടും അതേ ബസിൽ കയറിയപ്പോഴും കണ്ടക്ടറായ ദിവ്യയാണ് കുടയും പെൻസിലും ആലപ്പുഴ ഡിപ്പോയിൽ ഉണ്ടെന്ന് പറഞ്ഞത്. ആ ബസിൽ തന്നെ ഹൃതികയും അമ്മയും ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി.

എ.ടി.ഒ അജിത് കുടയും പെൻസിലും ഒപ്പം മധുരവും ഹൃതികയ്ക്ക് കൈമാറി.കൺട്രോളിംഗ് ഇൻസ്പെക്ടർ സണ്ണി പോൾ, സ്റ്റേഷൻ മാസ്റ്റർ ഷാനിദ് അഹമ്മദ് തുടങ്ങിയവർ കുഞ്ഞിന് ആശംസകളുമായെത്തി.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

Related Articles

Popular Categories

spot_imgspot_img