മക്കൾക്കൊപ്പം കഴിക്കാനായി ബേക്കറിയിൽ നിന്നും വാങ്ങിയ പഫ്‌സിൽ നിന്നും കിട്ടിയത് ഒന്നാന്തരം പാമ്പ്…! VIDEO

മക്കൾക്കൊപ്പം കഴിക്കാനായി ബേക്കറിയിൽ നിന്നും വാങ്ങിയ പഫ്‌സിൽ നിന്നും കിട്ടിയത് ഒന്നാന്തരം പാമ്പ്

ബേക്കറിയിൽനിന്നു വാങ്ങിയ പഫ്സിനുള്ളിൽ പല സാധനങ്ങളും പെടുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ ഇതല്പം കൂടിപ്പോയി. ഇത്തവണ പഫ്‌സിൽ കണ്ടത് ഒന്നാന്തരം പാമ്പിനെയാണ്.

തെലങ്കാനയിലെ മഹ്ബൂബനഗർ ജില്ലയിലാണ് സംഭവം. ശ്രീസൈല എന്ന യുവതിയാണ് പാമ്പിനെ കണ്ടന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽനിന്നു വാങ്ങിയ കറി പഫ്സിലാണ് പാമ്പിനെ കണ്ടെത്തിയത് എന്നാണ് യുവതി പറയുന്നത്.

ഈ 20 രൂപ നോട്ട് നിങ്ങളുടെ കയ്യിലുണ്ടോ…? കിട്ടാൻ പോകുന്നത് ലക്ഷങ്ങളാണ്…!

ബേക്കറിയിൽനിന്ന് കറി പഫ്സും മുട്ട പഫ്സുമാണ് ശ്രീസൈല വാങ്ങിയത്. വീട്ടിലെത്തി മക്കൾക്കൊപ്പം കഴിക്കാനായി എടുത്തപ്പോഴാണ് ഒരു പഫ്സിനുള്ളിൽ പാമ്പിനെ കണ്ടത്.

ഉടൻതന്നെ ബേക്കറിയിൽ എത്തി പരാതിപ്പെട്ടെങ്കിലും ഉടമ നിരുത്തരവാദപരമായാണ് മറുപടി നൽകിയത്. ഇതിനു പിന്നാലെയാണ് യുവതി ജഡ്ചർല പൊലീസിൽ പരാതി നൽകിയത്.

യുവതിയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പഫ്സിനുള്ളിൽ പാമ്പ് എങ്ങനെ വന്നു എന്നതിൽ വ്യക്തതയില്ല.

ഫിറ്റ്നസും ഇൻഷുറൻസു കഴിഞ്ഞതിനാൽ, നിർത്തിയിട്ട ബസിൽ കയറി കിടന്നുറങ്ങി; തീപിടുത്തത്തിൽ യുവാവിന് ദാരുണാന്ത്യം

നിർത്തിയിട്ട ബസിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കർണാടകയിലെ രാമമൂർത്തി നഗറിൽ ആണ് സംഭവം. ബസിനകത്ത് കിടന്നുറങ്ങിയ ആളാണ് വെന്തുമരിച്ചത്.

ഫിറ്റ്നെസും ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞതിന് പിന്നാലെയായിരുന്നു ബസ് ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടത്. ബസിനുള്ളിൽ വെച്ച് ഇയാൾ പുകവലിച്ചിരുന്നു.

ഇതേതുടർന്ന് ഉപേക്ഷിച്ച ബീഡി കുറ്റിയിൽ നിന്ന് തീ പടർന്ന് പിടിച്ചിട്ടുണ്ടാവാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന പായയും തലയണയും ബസിനുള്ളിൽ നിന്ന് കണ്ടെത്തി.

ഇയാൾ ബസിന്റെ ലോക്ക് തകർത്താണ് അകത്ത് കയറി കിടന്നത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൊലപാതക സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

പുറത്ത് നിന്നും ആരെങ്കിലും ബസിന് തീ ഇട്ടതാണോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബശ്രീ ലോൺ എടുത്ത് കടക്കാരിയായി; വീട്ടാൻ നിവൃത്തിയില്ലാതെ വീട് വിട്ട് വീട്ടമ്മ; മനംനൊന്ത് ജീവനൊടുക്കി ഭർത്താവ്… മരിച്ച് മൂന്നാംപക്കം ഭാര്യയുടെ മടങ്ങി വരവ്

കായംകുളം ∙ ഭാര്യ വീട് വിട്ടതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനിൽ 49 വയസ്സുള്ള വിനോദാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ഭാര്യ വീട് വിട്ടത്. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു വിവരവും കിട്ടിയില്ല. ഇതിനെ തുടർന്നാണ് ഭർത്താവ് മനംനൊന്ത് ജീവനൊടുക്കിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭാര്യ വീട്ടിൽ നിന്ന് പോയതായി പൊലീസ് പറയുന്നു. രണ്ടുമാസത്തോളം അന്വേഷണം നടത്തിയിട്ടും ഭാര്യയുടെ വിവരം കിട്ടാതിരുന്നതോടെ വിനോദ് തളർന്നു പോയി.

വിനോദിന്റെ ഭാര്യയായ രഞ്ജിനി കുടുംബശ്രീ യൂണിറ്റിന്റെ സെക്രട്ടറിയാണ്. ജൂൺ 11-ന് ‘ബാങ്കിലേക്ക് പോകുന്നു’ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, അന്വേഷണത്തിൽ രഞ്ജിനി ബാങ്കിൽ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ കായംകുളം ബസ്സ് സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷയിൽ എത്തി റെയിൽവേ സ്റ്റേഷനിലേക്കു നടക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.

തുടർന്നുള്ള അന്വേഷണത്തിലാണ് കായംകുളത്ത് ഓട്ടോറിക്ഷയിൽ എത്തിയ രഞ്ജിനി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്ന ദൃശ്യങ്ങൾ കിട്ടുന്നത്. ബന്ധുക്കളുടെ വീടുകളിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. എന്നിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഇവർക്ക് ഒന്നര ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.

ഭാര്യയെ തിരിച്ചുകൊണ്ടുവരാൻ വിനോദ് സോഷ്യൽ മീഡിയയിലൂടെ ഒരു വികാരാധീനമായ വീഡിയോ പോസ്റ്റ് ചെയ്തു. ” എല്ലാ കടബാധ്യതകളും തീർക്കാം, നീ തിരിച്ചുവരിക” — കണ്ണുനിറഞ്ഞു കൊണ്ടുള്ള അപേക്ഷയായിരുന്നു അത്.

എന്നാൽ, രഞ്ജിനി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല, അതിനാൽ ഈ വീഡിയോ അവളുടെ ശ്രദ്ധയിൽപെട്ടില്ല. താൻ കടബാധ്യതകൾ എല്ലാം തീർക്കാമെന്നും രഞ്ജിനിയോട് മടങ്ങി വരാൻ കരഞ്ഞു കൊണ്ടാണ് വിഡിയോയിൽ വിനോദ് അപേക്ഷിച്ചത്.

സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ വിയോഗവും താങ്ങാൻ ആവാതെയാണ് വിനോദ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.

Summary:
In a shocking incident from Mahbubnagar district, Telangana, a woman named Srisaila found a snake inside a puff purchased from a bakery.



spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി: ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ...

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി ബ്രിട്ടീഷ് സർക്കാർ

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി...

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ...

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി...

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ മലപ്പുറം:...

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ...

Related Articles

Popular Categories

spot_imgspot_img