web analytics

കമ്പനികൂടാൻ സിഇഒ വരും, അടിച്ച് ഓഫ് ആയാൽ ‘ഹാങോവർ ലീവും’; അപ്പോ എങ്ങനാ…?

ജപ്പാനിലെ ഒസാക്കയിലുള്ള ഒരു ചെറിയ ടെക് കമ്പനി ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജീവനക്കാർക്ക് മദ്യം നൽകാൻ തീരുമാനിച്ചതാണ് സംഭവം.വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം Trust Ring Co. Ltd. എന്ന കമ്പനി മദ്യവും വേണ്ടി വന്നാൽ ഹാങ് ഓവർ‌ ലീവുകളും നൽകുന്നുണ്ടത്രെ.

പുതിയ ആളുകളെ കമ്പനിയിലേക്ക്ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പറയുന്നത്. വലിയ വലിയ കമ്പനികളെല്ലാം മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകിയാണ് മിടുമിടുക്കരായ പുതിയ ജോലിക്കാരെ ആകർഷിക്കുന്നത്. എന്നാൽഡ എല്ലാവർക്കും വലിയ ശമ്പളമോ അനുകൂല്ല്യമോ നൽകാനാവാത്തതിനാൽ ജീവനക്കാർക്ക് തീർത്തും സൗജന്യമായി മദ്യം നൽകാൻ ട്രസ്റ്റ് റിംഗ് കമ്പനി ലിമിറ്റഡ് തീരുമാനിക്കുകയായിരുന്നത്രെ.

കമ്പനിയുടെ സിഇഒ തന്നെ ജീവനക്കാർക്ക്, പ്രത്യേകിച്ച് പുതുതായി എത്തുന്ന ജീവനക്കാർക്ക് മദ്യപാനത്തിന് കമ്പനി കൊടുക്കും. മൊത്തത്തിൽ ജോലി നടക്കുന്നതോടൊപ്പം തന്നെ ജീവനക്കാർക്കിടയിൽ സൗഹൃദാന്തരീക്ഷം വളർത്താൻ കൂടിയാണ് ഇത് ചെയ്യുന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഇനി അഥവാ മദ്യപിച്ച് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായി എന്ന് വച്ചോ, അപ്പോഴാണ് ‘ഹാങോവർ ലീവി’ന്റെ വരവ്. ഇങ്ങനെ മദ്യപിച്ച് ജോലി ചെയ്യാനാവാതെ വരുന്ന ജീവനക്കാർക്കായി 2-3 മണിക്കൂർ ‘ഹാങോവർ ലീവും’ കമ്പനി അനുവദിന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img