web analytics

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു

യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം.ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു.

സൗത്ത്എൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വൈകുന്നേരം നാല് മണിയോടെയാണ് ചെറുവിമാനം തകർന്നുവീണത്. അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന b200 വിമാനം 12 മീറ്റർ നീളമുള്ള ഒരു ചെറിയ വിമാനമാണ്.

നെതർലൻഡ്സിലെ ലെലിസറ്റഡിലേക്ക് പോകുകയായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് സതെൻഡ് വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു.

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

നാല് വിമാനങ്ങൾ ഇതുവരെ റദ്ദാക്കി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി എസെക്സ് പൊലീസ് വക്താവ് അറിയിച്ചു. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

നെതർലാൻഡ്‌സിലെ ലെലിസ്റ്റാഡിലേക്ക് പുറപ്പെടുകയായിരുന്ന ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി200 ആണ് യാത്രാ വിമാനം , ക്രൊയേഷ്യയിൽ നിന്ന് രാവിലെ എത്തിയതായിരുന്നു.

വിമാനം തകർന്നുവീണതിനുശേഷം ഒരു “വലിയ തീഗോളം” കണ്ടതായി കുട്ടികളോടും ഭാര്യയോടും ഒപ്പം വിമാനത്താവളത്തിലുണ്ടായിരുന്ന ദൃക്‌സാക്ഷി ജോൺസൺ പറഞ്ഞു.

ലണ്ടൻ സൗത്ത് വിമാനത്താവളം ബേസായി ഉപയോഗിക്കുന്ന എയർലൈനുകളിൽ ഒന്നാണ് ഈസിജെറ്റ്. പാരീസ്, അലികാന്റെ, ഫാരോ, പാൽമ ഡി മല്ലോർക്ക എന്നിവിടങ്ങളിലേക്കുള്ള നാല് വൈകുന്നേരത്തെ വിമാന സർവീസുകൾ എയർലൈൻ റദ്ദാക്കി.

മെഡിക്കൽ ഇവാക്വേഷൻ സർവീസുകൾ, ട്രാൻസ്പ്ലാൻറ് ഫ്ലൈറ്റുകൾ, സ്വകാര്യ ചാർട്ടറുകൾ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഡച്ച് കമ്പനിയായ സ്യൂഷ് ഏവിയേഷനാണ് ഓപ്പറേറ്റർ എന്നു ഫ്ലൈറ്റ്റാഡാർ സൂചിപ്പിക്കുന്നു.

സൗത്ത്എൻഡ് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളം അടച്ചിട്ടിരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

“നാളെ ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളം വഴി യാത്ര ചെയ്യേണ്ട യാത്രക്കാർ വിവരങ്ങൾക്കും ഉപദേശത്തിനുമായി അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Summary:
A small aircraft caught fire and crashed shortly after takeoff at Southend Airport in London. The incident occurred just moments after the plane became airborne.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

Related Articles

Popular Categories

spot_imgspot_img