web analytics

ഒറ്റ കോൾ അല്ലെങ്കിൽ ഒരു വാട്സാപ്പ് മെസേജ് മതി; തെങ്ങുകയറാൻ ആള് ഓടിയെത്തും; നാളികേര ചങ്ങാതിക്കൂട്ടത്തിന്റെ സേവനം എല്ലാ ജില്ലകളിലും

തെങ്ങുകയറാൻ ആളെ കിട്ടാത്തവർക്ക് പുതിയ പദ്ധതിയുമായി നാളികേര വികസന ബോർ​ഡ്. നാളികേര ചങ്ങാതിക്കൂട്ടം എന്ന കാൾ സെന്റർ വഴി വിവിധ സേവനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. തെങ്ങുകയറ്റക്കാരെ കൂടാതെ, മരുന്ന് തളിക്കൽ, രോഗ കീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾക്കും 94471 75999 എന്ന നമ്പറിലേക്ക് വിളിക്കുകയായോ വാട്‌സാപ്പ് ചെയ്യുകയോ ചെയ്താൽ മതി. തെങ്ങുകയറ്റക്കാരെ ലഭിക്കാതെ ബുദ്ധിമുട്ടുന്ന നാളികേര കർഷകർക്ക് സഹായകരമാകും നാളികേര വികസന ബോർഡിന്റെ പുതിയ പദ്ധതി.

നാളികേര വികസന ബോർഡ് ആസ്ഥാനമായ കൊച്ചിയിലാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ 5 വരെ കേരളത്തിൽ എല്ലാ ജില്ലകളിൽ ഉള്ളവർക്കും സേവനം ലഭിക്കും. അതാത് ജില്ലകളിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്.

സേവനങ്ങൾക്കുള്ള കൂലി നിശ്ചയിക്കുന്നത് ചങ്ങാതിക്കൂട്ടവും കർഷർകരും തമ്മിലുള്ള ധാരണയിലായിരിക്കും. നാളികേര വികസന ബോർഡിന് ഇതിൽ പങ്കില്ല. വിവിധ ഗ്രാമ പഞ്ചായത്തുകളിൽ സേവനം നൽകാൻ തെങ്ങുകയറ്റക്കാർക്ക് ചങ്ങാതി കോൾ സെന്ററിൽ രജിസ്റ്റർ ചെയ്യാം. ഇതിൽ പങ്കാളിത്തമുള്ള തെങ്ങുകയറ്റക്കാർക്ക് പരമാവധി 5 ലക്ഷം രൂപവരെ കേര സംരക്ഷണ ഇൻഷുറൻസും നൽകുന്നുണ്ട്.

 

Read Also: അടിയന്തിര സാഹചര്യമില്ല ; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ഹർജി തള്ളി സുപ്രീം കോടതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img