web analytics

രാത്രിയില്‍ യുവാക്കൾക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യും; എതിർത്താൽ കഴുത്ത് ഞെരിച്ചോ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചോ കൊല്ലും; 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പഞ്ചാബില്‍ പിടിയിൽ. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചൗര സ്വദേശി രാം സരൂപ് എന്ന സോധിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

വിരമിച്ച സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് 11 പേരെ കൊലപ്പെടുത്തിയെന്ന പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. എന്നാല്‍ രാം സ്വരൂപിൻ്റെ സ്വവര്‍ഗ രതിയെ കുറിച്ച് അറിഞ്ഞതോടെ രണ്ട് വര്‍ഷം മുമ്പ് ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു.

യുവാക്കളാണ് ഇയാളുടെ ഇരകൾ. രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യാനും കൊള്ളയടിക്കാനും ശ്രമിക്കുകയാണ് പതിവ്.

എതിര്‍ത്താല്‍ കഴുത്ത് ഞെരിച്ചോ അല്ലെങ്കില്‍ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചോ ഇയാള്‍ ഇരയെ കൊലപ്പെടുത്തുമെന്ന് പോലീസ് പറയുന്നു. പഞ്ചാബില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന മുന്‍ സൈനികന്‍ അടുത്തിടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെയാണ് സോധിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

മൂന്നാറിലെ തൂക്കുപാലങ്ങൾ ഫയലിൽ; ദുരിതം തീരാതെ ജനങ്ങൾ

മൂന്നാറിലെ തൂക്കുപാലങ്ങൾ ഫയലിൽ; ദുരിതം തീരാതെ ജനങ്ങൾ ഇടുക്കി മൂന്നാറിൽ പ്രളയത്തിൽ തകർന്ന...

കനത്ത ഹിമക്കാറ്റ്; അമേരിക്കയിൽ ജനജീവിതം സ്തംഭിച്ചു, 9,000 വിമാന സർവീസുകൾ റദ്ദാക്കി

കനത്ത ഹിമക്കാറ്റ്; അമേരിക്കയിൽ ജനജീവിതം സ്തംഭിച്ചു, 9,000 വിമാന സർവീസുകൾ റദ്ദാക്കി വാഷിങ്ടൻ:...

വിവാഹം കഴിച്ച് കൊണ്ടുപോകാമെന്ന് ‘മസ്കിന്റെ വാ​ഗ്ദാനം’;  നഷ്ടമായത് 16 ലക്ഷം രൂപ

വിവാഹം കഴിച്ച് കൊണ്ടുപോകാമെന്ന് ‘മസ്കിന്റെ വാ​ഗ്ദാനം’;  നഷ്ടമായത് 16 ലക്ഷം രൂപ മുംബൈ:...

പാലക്കാട് തേനീച്ച ആക്രമണം; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ

പാലക്കാട് തേനീച്ച ആക്രമണം; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ചകൾ...

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ് വിവരങ്ങൾ വരെ അപകടത്തിൽ

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ്...

Related Articles

Popular Categories

spot_imgspot_img