web analytics

കയ്യിൽ കോഴിയുമായി പ്രവർത്തകർ; മുകേഷിന്റെ കൊല്ലത്തെ ഓഫീസിലേക്ക് യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം

സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയിൽ കയ്യിൽ കോഴിയുമായി യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം.A separate protest of Yuva Morcha to Mukesh’s Kollam office with a chicken in hand.

കയ്യിൽ കോഴിയുമായി എത്തിയ പ്രവർത്തകർ ചിന്നക്കട റോഡ് ഉപരോധിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. മുകേഷിന്റെ ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ബിജെപിയും ഇവർക്കൊപ്പം പ്രതിഷേധം നടത്തുന്നുണ്ട്.

കഴി‍ഞ്ഞ ദിവസവും മുകേഷിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തിൽ മറ്റൊരിടത്ത് യൂത്ത് കോൺ​ഗ്രസും മുകേഷിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

കൂടാതെ, മുകേഷിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img