web analytics

രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിയിട്ട് തല്ലി

രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിയിട്ട് തല്ലി

ഹരിയാന: ഗൃഹപാഠം ചെയ്യാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിയിട്ട് തല്ലി അധ്യാപിക. ഹരിയാന പാനിപത്തിലെ സ്വകാര്യ സ്‌കൂളിലാണ് ക്രൂരത നടന്നത്.

സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുകയായിരുന്നു. കൂടാതെ കുട്ടിയെ മര്‍ദ്ദിക്കാന്‍ പ്രിന്‍സിപ്പല്‍ ഡ്രൈവറെ വിളിച്ചുവരുത്തി എന്നും ആരോപണം ഉയരുന്നുണ്ട്.

സംഭവത്തിൽ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന, ഡ്രൈവര്‍ അജയ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ജട്ടല്‍ റോഡിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കുട്ടിയെ കയറുകൊണ്ട് ജനലിനരികില്‍ തലകീഴായി കെട്ടിത്തൂക്കിയതായുള്ള വിഡിയോയാണ് പുറത്തുവന്നത്.അടുത്തിടെയാണ് ഈ കുട്ടി സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത്.

ഡ്രൈവര്‍ അജയ് കുട്ടിയെ കെട്ടിത്തൂക്കുകയും ഇതിനിടെ കുട്ടിയെ അടിക്കുകയും ചെയ്തതായി പുറത്തുവന്ന വിഡിയോയിൽ കാണാം.

ഇതിനിടെ ഇയാള്‍ പലര്‍ക്കും വിഡിയോ കോള്‍ ചെയ്യുകയും അവര്‍ക്ക് മുന്നില്‍ കുട്ടിയെ പ്രദര്‍ശിപ്പിച്ച് കുട്ടിയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

ഈ വിഡിയോ കുട്ടിയുടെ അമ്മ ഡോളി കാണാനിടയായതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെടലുണ്ടാകുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന പതിവായി കുട്ടികളെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും സ്‌കൂളിലെ ശുചിമുറികള്‍ കുട്ടികളെക്കൊണ്ടാണ് വൃത്തിയാക്കാറുള്ളതെന്നും രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കാൻസർ രോഗിയായ കുട്ടി അടക്കം പെരുവഴിയിൽ

തിരുവനന്തപുരം: വീട്ടുകാരെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത് പൂട്ടി സ്വകാര്യ ധനമിടപാട് സ്ഥാപനം. കാന്‍സര്‍ ബാധിച്ച കുട്ടി ഉള്‍പ്പെടുന്ന കുടുംബമാണ് പെരുവഴിയിലായത്.

തിരുവനന്തപുരം വിതുര കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനം ഇന്ന് ഉച്ചയോടെ ജപ്തി ചെയ്തത്.ഇതോടെ കാന്‍സര്‍ ബാധിച്ച കുട്ടിയുടെ മരുന്ന് അടക്കം വീടിനുള്ളിലായെന്ന് കുടുംബം പരാതിപ്പെട്ടു.

തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി പൂട്ട് തകര്‍ത്ത് ആണ് വീട്ടുകാരെ അകത്ത് കയറ്റിയത്.2019 ലാണ് സന്ദീപ് ധനകാര്യസ്ഥാപനത്തില്‍ നിന്ന് 40 ലക്ഷത്തിലേറെ രൂപ വായ്പയെടുത്ത് കട തുടങ്ങിയത്.

എന്നാൽ കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞതോടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായി.പലിശ മാത്രമായി 10 ലക്ഷം രൂപയോളം ബാങ്കിന് നല്‍കാനുണ്ട്. ഇതിനിടയില്‍ 10 വയസ്സുള്ള മകനു ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇതോടെ ചികിത്സാച്ചെലവ് ഉള്‍പ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം.വീട് വിറ്റ് പണം തിരിച്ചടയ്ക്കാമെന്ന് സന്ദീപ് പറഞ്ഞെങ്കിലും അതു കേൾക്കാതെ ധനകാര്യസ്ഥാപനം ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധി മൂലമാണ് വായ്പാ തിരിച്ചടവ് വൈകിയതെന്ന് സന്ദീപ് പറയുന്നു. ‘‘കോവിഡ് ആയപ്പോള്‍ കടയില്‍ കച്ചവടം കുറഞ്ഞു. അതിനിടെയാണ് കുഞ്ഞിന് അസുഖം വന്ന് ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നത്.

ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ നില്‍ക്കേണ്ടി വന്നതിനാല്‍ തന്നെ പിന്നെ കട തുറക്കാന്‍ പറ്റിയില്ല. പിന്നീട് കുറച്ചു പണം തിരിച്ചടച്ചു. എന്നാൽ ബാങ്കിനോടു കൂടുതല്‍ സമയം ചോദിച്ചെങ്കിലും കിട്ടിയില്ല.

കുഞ്ഞിനെ വേറെ ഒരിടത്തും കൊണ്ടുപോയി കിടത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഇപ്പോഴും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി സാവകാശം വേണം.

കുഞ്ഞിന്റെ അവസ്ഥയാണ് പ്രധാനപ്പെട്ടത്. ബാധ്യത തീര്‍ക്കാന്‍ ആറു മാസം കൂടിയെങ്കിലും സമയം കിട്ടണം’’ – എന്നും സന്ദീപ് പറഞ്ഞു.

Summary: A school teacher brutally punished a student for not doing homework by tying him upside down and beating him. The incident took place at a private school in Panipat, Haryana

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ എംഎൽഎയ്ക്ക് വലിയ ആശ്വാസം

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ...

Related Articles

Popular Categories

spot_imgspot_img