web analytics

ഈ മനുഷ്യരെ കൊണ്ട് തോറ്റു; പണിയെടുപ്പിച്ച് പണിയെടുപ്പിച്ച് നടു ഒടിച്ചു; ഒടുവിൽ സ്വയം ജീവിതം അവസാനിപ്പിച്ച് റോബോട്ട്

സോൾ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം മനുഷ്യർ ആത്മഹത്യ ചെയ്യുന്ന വാർത്ത നിത്യസംഭവമാണ്. പലതരം സാഹചര്യങ്ങളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നു പോകുമ്പോഴാണ് ഇത്തരം പ്രവണതകൾ സാധാരണ ഗതിയിൽ സംഭവിക്കാറുള്ളത്. A robot that ends its life by itself

എന്നാൽ മനുഷ്യർ മാത്രമല്ല, റോബോട്ടുകളും ആത്മഹത്യ ചെയ്യും എന്ന അത്ഭുതകരമായ സംഭവമാണ് ഇപ്പോൾ നടന്നിട്ടുള്ളത്.

ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് ആത്മഹത്യ ചെയ്ത വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

റോബോട്ട് സൂപ്പർവൈസറെന്ന് അറിയപ്പെടുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ ആദ്യത്തെ റോബർട്ട് ആത്മഹത്യ ആ​ഗോള തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.​ഗോവണിപ്പടിയിൽ നിന്ന് താഴെ വീണ റോബോർട്ട് പിന്നീട് പ്രവർത്തന രഹിതമായാതായി കണ്ടെത്തി. 

കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും ​ഗോവണിപ്പടിയുടെ സമീപം റോബോട്ട് സൂപ്പർവൈസറിനെ തകർന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ റോബോട്ടുകളുടെ ജോലിഭാരത്തെ കുറിച്ചും വലിയ രീതിയില്‍ ചർച്ചകൾ ഉയർന്നു.

സംഭവത്തിന് മുൻപ് റോബോട്ട് ഒന്ന് രണ്ട് വട്ടം കറങ്ങിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. റോബോട്ടിന്റെ ആത്മഹത്യ സംബന്ധിച്ചുള്ള കാരണം ഇനിയും അവ്യക്തമാണ്. റോബോട്ടിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിച്ചുകൊണ്ട് കാരണം വിശകലനം ചെയ്യുകയാണെന്ന് കമ്പനി സിറ്റി കൗൺസിലിൽ അറിയിച്ചു.

കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സാണ് ഈ റോബോട്ട് നി‍ർമ്മിച്ചത്. 2023 ആഗസ്റ്റിൽ ജോലി ആരംഭിച്ച റോബോട്ട് മെക്കാനിക്കൽ സഹായി എന്നതിനപ്പുറം നിരവധി ജോലികൾ ചെയ്യുമായിരുന്നു. 

ഡോക്യുമെന്റുകൾ കൈമാറുന്നതിലും താമസക്കാർക്ക് വിവരങ്ങൾ നൽകുന്നതിലും സിറ്റിയെ പ്രോമൊട്ട് ചെയ്യുന്നതിലുമടക്കം ഈ റോബോർട്ട് സജീവമായിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് റോബോർട്ടിന്റെ പ്രവർത്തന സമയം. 

ഈ റോബോട്ടിന് സ്വന്തമായി സിവിൽ സർവീസ് ഓഫീസർ കാർഡ് ഉണ്ടായിരുന്നു. മറ്റ് റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ടയറില്ലാതെ എലിവേറ്ററുകൾ ഉപയോ​ഗിച്ചായിരുന്നു ഓരോ ഫ്ളോറുകളിലെയും റോബോട്ടിന്റെ സഞ്ചാരം.

റോബോട്ടിൻ്റെ ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായി. റോബോട്ടുകളെ വളരെ ആവേശത്തോടെ സ്വീകരിക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ എന്നാണ് പറയപ്പെടുന്നത്. 

റോബോട്ട് സൂപ്പർവൈസറുടെ വിയോ​ഗത്തിന് പിന്നാലെ മറ്റൊരു റോബോർട്ടിനെ സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ​ഗുമി സിറ്റി കൗൺസിൽ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img