ക്ലിഫ്ഹൗസിൽ നടന്ന കൂടിക്കാഴ്‌ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ക്ലിഫ്ഹൗസിൽ നടന്നത് പതിവ് കൂടിക്കാഴ്‌ചയാണെന്നാണ് വിശദീകരണം.A regular meeting was held at Cliffhouse; Chief Minister said not to create fake news
മുഖ്യമന്ത്രി പേഴ്‌സണൽ സ്റ്റാഫിനേയും പൊളിറ്റിക്കൽ സെക്രട്ടറിയേയും കാണുന്നത് പതിവാണെന്നും ദൈനംദിന ഓഫീസ് നിർവഹണത്തിൻ്റെ ഭാഗമാണെന്നുമാണ് അസാധാരണ വിശദീകരണം.
അതേസമയം കൂടിക്കാഴ്ച പ്രത്യേക കാര്യത്തിന് വേണ്ടി എന്നത് വ്യാജ വാർത്തയാണെന്നും ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ കൂടിക്കാഴ്ച്ച വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഓഫീസ് കുറിപ്പ് ഇറക്കിയത്.
വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണെന്നും കുറിപ്പിൽ പറയുന്നു.
അതിനിടെ എഡിജിപിക്കെതിരായ ഡിജിപി റിപ്പോർട്ടിൽ ഇനിയും തീരുമാനമായിട്ടില്ല. ക്ലിഫ് ഹൗസ് കൂട്ടിക്കാഴ്ച്ചയെ കുറിച്ച് മാത്രം വിശദീകരണം ഇറക്കിയെങ്കിലും റിപ്പോർട്ടിന്മേൽ എപ്പോൾ എന്ത് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.