web analytics

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് വരാന്തയിൽ കിടക്കുന്ന അപ്രതീക്ഷിത അതിഥിയെ; ഒടുവിൽ പണിപ്പെട്ട് പിടികൂടി

കോഴിക്കോട്: കാരശേരിയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. വേങ്ങേരി സ്വദേശി എൻപി ഷംസുദ്ദീന്റെ വീടിന്റെ വരാന്തയിലാണ് പാമ്പിനെ കണ്ടെത്തിയത്.A python was found in Karassery

പാമ്പ് പിടുത്തക്കാരൻ എത്തിയാണ് അപ്രതീക്ഷിത അതിഥിയെ പിടികൂടിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കൈമാറി.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദീന്റെ സഹോദരനാണ് ഭീമൻ പെരുമ്പാമ്പ് വരാന്തയിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് കണ്ടത്. പാമ്പ് വീടിനകത്തേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു.

നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. പ്രദേശത്ത് മുമ്പും പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലമായതിനാൽ ഇനിയും പാമ്പുകളുടെ ശല്യമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ജില്ലയിലെ മലയോര മേഖലകളിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി നാട്ടുകാരുടെ ഭാ​ഗത്ത് നിന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു.

ഇതിനിടെയാണ് വീണ്ടും പെരുമ്പാമ്പിനെ കണ്ടെത്തിയത്. ജനവാസ മേഖലകളിൽ നിന്നും തുടർച്ചയായി പൊരുമ്പാമ്പിനെ പിടികൂടുന്നതിനാൽ വലിയ ഭീതിയിലാണ് നാട്ടുകാർ.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img