web analytics

നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചു; പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കിഴക്കമ്പലം സ്വദേശി നിഖീഷ് (42) ആണ് മരിച്ചത്. പെരുമ്പാവൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് നിഖീഷ്.

രാവിലെ പള്ളിപ്പടിയിൽ വച്ച് വളവിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ നിഖീഷിന്റെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.

ഭാര്യ: കവിത, മക്കൾ: ആദിദേവ്, ആദിത

ബിൻസിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്; കുവൈത്തിൽ നഴ്സ് ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

സംഭവത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വ്യാഴാഴ്ച രാവിലെയാണ് എറണാകുളം സ്വദേശിനി ബിൻസി, ഭർത്താവ് കണ്ണൂർ സ്വദേശി സൂരജ് എന്നിവരെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽക്കാർ ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തുകയും വാതിലിൽ മുട്ടുകയും ചെയ്തെങ്കിലും വാതിൽ തുറന്നില്ല.

തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് അനുമതി വാങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഫ്ലാറ്റിന് വാതിൽ തകർത്തു അകത്ത് പ്രവേശിക്കുകയായിരുന്നു.

ബിൻസിയുടെ മൃതദേഹം കഴുത്തറത്ത നിലയിലാണ് തറയിൽ കിടന്നിരുന്നത്. റൂമിൽ രക്തം തളം കെട്ടി നിൽക്കുകയും ചെയ്തിരുന്നു.

പിന്നീട് മുറിയുടെ മറ്റൊരു ഭാഗത്താണ് ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയിൽ ഫ്ലാറ്റിൽ നിന്ന് ഇരുവരും വഴക്കിടുന്നതിൻ്റെ ശബ്ദവും ബിൻ സിയുടെ നിലവിളിയും കേട്ടിരുന്നതായും അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ മുറിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും അയൽ വാസികൾ പോലീസിന് നൽകിയ മൊഴിയിൽ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് എറണാകുളം പെരുമ്പാവൂർ കീഴില്ലം സ്വദേശി ബിൻസി, ഭർത്താവ് കണ്ണൂർ മണ്ടളം സ്വദേശി സൂരജ് എന്നിവരെ അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പരിസരത്തുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണമടഞ്ഞ സൂരജ് ആരോഗ്യമന്ത്രാലയത്തിലെയും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സുമാരാണ്. ഇവരുടെ രണ്ട് മക്കൾ നാട്ടിലാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img