പശുക്കടത്തുകാരനെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ വെടിവച്ചു കൊലപ്പെടുത്തി സംഘം; ആളുമാറിയെന്നറിഞ്ഞു രക്ഷപ്പടാൻ ശ്രമം; അറസ്റ്റിൽ

ഹരിയാനയിൽ പശുക്കടത്തുകാരനെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ വെടിവച്ചു കൊലപ്പെടുത്തി. ഫരീദാബാദ് സ്വദേശി ആര്യൻ മിശ്രയാണ് കൊല്ലപ്പെട്ടത്. ആര്യനും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ 30 കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം അക്രമിസംഘം വെടിവയ്ക്കുകയായിരുന്നു. A Plus Two student was shot and killed on suspicion of being a cow smuggler

ഓഗസ്റ്റ് 23ന് സംഭവത്തിൽ 5 പേർ അറസ്റ്റിൽ. പശു സംരക്ഷകർ എന്ന് അവകാശപ്പെടുന്ന അനിൽ കൗശിക്, വരുൺ, കൃഷ്ണ, അദേഷ്, സൗരഭ് എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ സ്ത്രീകളെക്കൂടി കണ്ടപ്പോഴാണ് ആളുമാറിയെന്ന് അക്രമിസംഘത്തിന് മനസ്സിലായത്.

രണ്ട് കാറുകളില്‍ ഫരീദാബാദില്‍ പശുക്കടത്തുകാര്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അക്രമിസംഘം തിരച്ചിലിനിറങ്ങിയത്. ആര്യന്റെയും സുഹൃത്തുക്കളായ ഷാന്‍കി, ഹര്‍ഷിത് എന്നിവരും സഞ്ചരിച്ച കാർ കണ്ട സംഘം ഗധ്പുരിയില്‍നിന്ന് ഡല്‍ഹി–ആഗ്ര ദേശീയപാത വരെ ഇവരെ പിന്തുടര്‍ന്നു.

പട്ടേല്‍ ചൗക്കില്‍ വച്ച് ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഷാന്‍കിയോട് വിരോധമുള്ള സംഘത്തില്‍പ്പെട്ടവരാണെന്ന് ഭയന്ന് അവര്‍ കാറോടിച്ച് പോയി. ഹര്‍ഷിതാണ് കാറോടിച്ചിരുന്നത്. ഒടുവില്‍ ഗുണ്ടാസംഘം കാറിനുനേരെ വെടിവച്ചു.

ഡ്രൈവര്‍ സീറ്റിനരികിലിരുന്ന ആര്യന്റെ കഴുത്തില്‍ വെടിയേറ്റു. വാഹനം നിര്‍ത്തിയപ്പോൾ തിരിച്ച് വെടിയുതിർക്കാനെന്നു കരുതി അക്രമികള്‍ വീണ്ടും വെടിയുതിര്‍ത്തു. ഇതും ആര്യനാണ് കൊണ്ടത്. ഇതോടെ ആര്യൻ മരിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

തീറ്റ മത്സരം

കട്ടപ്പന: കട്ടപ്പന: ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച തീറ്റ മത്സരം കണ്ടുനിന്നവർക്കും ആവേശ...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ ഉടുപ്പി: ഓഗസ്റ്റ് 27 ന് ഉഡുപ്പി...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു കുടുംബത്തോടൊപ്പം...

Related Articles

Popular Categories

spot_imgspot_img