മുഖ സൗന്ദര്യത്തിന് ഇനി ഒരു പപ്പായ മാജിക്

പെട്ടന്ന് മുഖം കരിവാളിച്ച് പോകുന്നത് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. തിരക്കിട്ടുള്ള ജോലി അല്ലെങ്കിൽ കോളേജിലേക്കുള്ള പോക്ക് ഒക്കെ പലപ്പോഴും ച‍ർമ്മത്തെ വളരെ മോശമായി ബാധിക്കാറുണ്ട്. ആവശ്യത്തിന് ശ്രദ്ധ നൽകിയില്ലെങ്കിൽ അത് ച‍ർമ്മത്തെ വളരെ മോശമായാണ് ബാധിക്കുന്നത്. ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ എങ്കിലും ച‍ർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം നൽകാൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്. വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കഴിയും. അതിനുള്ള പരിഹാരമാണ് പപ്പായ. ചർമ്മത്തെ മൃദുവാക്കാനും ചെറുപ്പമുള്ളതാക്കാനും ഇതിലെ ഘടകങ്ങൾ സഹായിക്കും. പപ്പായയിലെ ഫൈറ്റോകെമിക്കലുകളും ശക്തിയേറിയ എൻസൈമുകളുമാണ് ചർമ്മത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നത്. പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എയും പപ്പൈൻ എന്ന എൻസൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നവയാണ്.


പപ്പായയും തൈരും

ച‍ർമ്മത്തിന് നല്ല തിളക്കവും ഭം​ഗിയും നൽകാൻ പപ്പായ ഏറെ നല്ലതാണ്. വേയിലേറ്റ കരിവാളിപ്പ്, പാടുകൾ, മുഖക്കുരു എന്നിവയെല്ലാം സിമ്പിളായി മാറ്റാൻ പപ്പായ മതിയാകും. പപ്പായ്ക്കൊപ്പം തൈര് കൂടി ചേർത്താൽ ​ഗുണം ഇരട്ടിയാകും. തൈരിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ച‍ർമ്മത്തിന് ഏറെ നല്ലതാണ്.അര കപ്പ് പപ്പായ പേസ്റ്റിനൊപ്പം രണ്ട് ടേബിൾ സ്പൂൺ തൈര് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വച്ച ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് എളുപ്പത്തിൽ മാറ്റാൻ ഈ പായ്ക്ക് സഹായിക്കും.

പപ്പായയും തേനും

ച‍ർമ്മത്തിൻ്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ പരിഹാരമാണ് തേൻ. ഇത് പല തരത്തിലുള്ള ച‍ർമ്മ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ്. ച‍ർമ്മത്തിന് തിളക്കവും അതുപോലെ പാടുകൾ മാറ്റാനും തേനിലെ ആൻ്റി മൈക്രോബയൽ ​ഗുണങ്ങൾ ച‍ർമ്മത്തിലെ ബാക്ടീരിയയിൽ നിന്നൊക്കെ പരിചരിക്കും.നല്ല പോലെ പഴുത്ത പപ്പായ ചെറുതായി മുറിച്ച് മിക്സിയിലിട്ട് അരച്ച് എടുക്കുക അല്ലെങ്കിൽ കൈ കൊണ്ട് ഉടച്ച് എടുത്താലും മതി. മുറിച്ച് ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മത്തിന് നല്ല തിളക്കം കിട്ടാൻ ഇത് ഏറെ സഹായിക്കും.

പപ്പായയും മഞ്ഞളും

ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം മഞ്ഞളിലുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കു‍ർക്കുമിൻ ചർമ്മത്തിൻ്റെ കേടുപാടുകൾ മാറ്റാനുള്ള നല്ലൊരു പരിഹാര മാ‍​ർ​ഗമാണ്. പണ്ട് കാലം മുതലെ എല്ലാവരും മഞ്ഞൾ ച‍ർമ്മ പ്രശ്നങ്ങൾക്കായി ഉപയോ​ഗിക്കാറുണ്ട്. അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക.ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുഖത്തെ കറുത്ത പാടുകൾ, കരുവാളിപ്പ്, എന്നിവ മാറ്റാൻ ഈ പാക്ക് സഹായിക്കും.

പപ്പായയും ചന്ദനപ്പൊടിയും

അര കപ്പ് പഴുത്ത പപ്പായ പപ്പായയെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു സ്പൂൺ കൊണ്ട് ഉടച്ച് എടുക്കുക. ഒരു ടീ സ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ ചന്ദനപ്പൊടി എന്നിവയെല്ലാം ഇതിൽ ചേർത്ത് യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക.നിങ്ങളുടെ മുഖത്ത് കുറഞ്ഞത് 15 മിനിറ്റെങ്കിലും ഈ മാസ്ക് വയ്ക്കണം. മാസ്ക് നന്നായി ഉണങ്ങിയ ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് പരീക്ഷിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.

Read Also : രാത്രിയില്‍ അമിതമായി വിയർക്കാറുണ്ടോ? ഈ രോഗത്തിന്റെ ലക്ഷണമാകാം

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

300 രൂപ ധനസഹായം മുടങ്ങിയിട്ട് നാല് മാസം; വയനാട് ദുരന്തബാധിതർ സാമ്പത്തിക പ്രതിസന്ധിയിൽ

വയനാട്: വയനാട്മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ ധനസഹായം...

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

തിരുവനന്തപുരം: നാളെ ആറ്റുക്കാൽ പൊങ്കാല നടക്കാനിരിക്കെ ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയ്യാതായി...

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസിൽ കഞ്ചാവ്; മൂന്ന് പേർ പിടിയിൽ

കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബേസിൽ നിന്ന് കഞ്ചാവ് പിടികൂടി....

കോതമം​ഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ കാശുപോക്കാ

കൊച്ചി: അയർലണ്ടിലേക്ക് പറക്കാമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടാൻ ​ഗൂഡനീക്കം. ഇല്ലാത്ത...

അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലിൽ ഒരു മരണം. എറണാകുളം അങ്കമാലിയിലാണ് അപകടമുണ്ടായത്. വേങ്ങൂർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!