web analytics

എടാ കുരങ്ങാ, നീ ശ്രദ്ധിക്കുന്നുണ്ടോ? മനുഷ്യനെ പോലെ തന്നെ, പരസ്പരം സംസാരിക്കും, പരദൂഷണം പറയും; പൂർവികർ തന്നെ…

കരുതുന്നതിലും വളരെ സങ്കീർണമായാണ് മാർമോസെറ്റ് കുരങ്ങുകൾ ആശയ വിനിമയം നടത്തുന്നതെന്ന് പഠനം.A new study shows that marmosets recognize other monkeys by their whistle-like cries.

ചൂളം വിളിക്ക് സമാനമായ കരച്ചിൽ കൊണ്ടാണ് മാർമോസെറ്റ് കുരങ്ങുകൾ മറ്റ് കുരങ്ങുകളെ തിരിച്ചറിയുന്നതെന്നാണ് പുതിയ പഠനം പറയുന്നത്.

ഫീ വിളികൾ (phee call) എന്നാണ് ഈ ചൂളം വിളികളെപ്പറയുന്നത്. ഈ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യേതര പ്രൈമേറ്റുകളിൽ ഏക ജിവി മാർമോസെറ്റ് കുരങ്ങുകളാണെന്നും പഠനം പറയുന്നു.

മാർമോസെറ്റ് കുരങ്ങുകൾ പരസ്പരംവും അവയുടെ ശബ്ദ ശകലങ്ങളുടെ റെക്കോഡിംഗുകളോടും വെത്യസ്തമായാണ് പ്രതികരിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി.

പ്രത്യേകം തയ്യാറാക്കിയ ലാബില്‍ മാര്‍മോസെറ്റ് ജോഡികളെ പാര്‍പ്പിച്ച് അവ തമ്മിലുള്ള സംഭാഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ പകര്‍ത്തി.

മൂന്ന് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ള പത്ത് മാര്‍മോസെറ്റുകളിലാണ് പഠനം നടത്തിയത്. തുടര്‍ന്ന് എഐ ഉപയോഗിച്ച് അമ്പതിനായിരത്തിലധികം ശബ്ദങ്ങളിലെ ചെറിയ ശബ്ദ വ്യതിയാനങ്ങളെ അടക്കം അടിസ്ഥാനമാക്കി വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ചു.

ഇങ്ങനെ റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങളില്‍ മൂന്ന് മാര്‍മോസെറ്റുകളുടെ പ്രതികരണങ്ങളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്.

റെക്കോര്‍ഡ് ചെയ്ത ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ കുരങ്ങുകള്‍ അവ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രതികരിച്ചെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.

പഠനത്തില്‍ യുവ മാര്‍മോസെറ്റുകള്‍ അവരുടെ മാതാപിതാക്കളെ അനുകരിച്ച് കൊണ്ട് സംസാരിക്കാനുള്ള കഴിവ് നേടുന്നതായും ഗവേഷകര്‍ പറയുന്നു.

സംഭാഷണത്തിനിടയില്‍ പരസ്പരം ആശയങ്ങള്‍ അവ പങ്കുവെക്കുന്നുവെന്ന് മാത്രമല്ല തങ്ങളുടെ സമീപത്തുള്ള മറ്റ് കുരങ്ങുകളുടെ സംസാരവും അവ ശ്രദ്ധിക്കുന്നു.

ഒരേ കുടുംബ ഗ്രൂപ്പിലെ അംഗങ്ങളെ ഒരേ ലേബലുകളാല്‍ പരാമര്‍ശിക്കുന്നതായി കാണാമെന്നും ഗവേഷകര്‍ കണ്ടെത്തി. മനുഷ്യന്റെ പരിണാമക്കെ പഠനം പുതിയ രീതിയില്‍ സ്വാധീനിച്ചേക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img