പെരുമ്പാവൂരിൽ മദ്യം കഴിച്ച് ബോധമില്ലാതെ കിടന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റിൽ നിന്ന് പേഴ്‌സ് അടിച്ചുമാറ്റി നഗരസഭാ ശുചീകരണ തൊഴിലാളി.കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം ഉണ്ടായത്. പെരുമ്പാവൂർ നഗര സഭയിലെ ശുചീകരണത്തൊഴിലാളി വീരൻ എന്നയാളാണ് ബോധമില്ലാതെ കിടന്നയാളുടെ പോക്കറ്റടിച്ചത്. പെരുമ്പാവൂർ ബസ്റ്റാൻഡിൽ കിടന്നിരുന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റിൽ നിന്നുമാണ് വിരൻ പേഴ്സ് മോഴ്ട്ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശുചീകരണ ത്തൊഴിലാളി വീരനെ നഗരസഭാ ജോലിയിൽനിന്നും പുറത്താക്കി. മുൻപും വീരനെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നെങ്കിലും നഗരസഭ കടുത്ത നടപടികളിലേക്ക് പോയിരുന്നില്ല. മുൻപും മദ്യപിച്ച് ബസ്റ്റാൻഡിൽ കിടന്നിരുന്ന അതിഥിത്തൊഴിലാളികളുടെ പേഴ്സ് നഷ്ടപ്പെട്ടതായി പരാതികൾ ഉയർന്നിരുന്നു. പെരുമ്പാവൂർ സ്റ്റാൻഡിൽ എത്തുന്നവരുടെ സാധനങ്ങൾ നിരന്തരം കാണാതാകുന്നുവെന്ന് പരാതി വ്യാപകമാണ്.
