web analytics

ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ അമ്മ നവജാത ശിശുവിനെ വിറ്റത് 4 ലക്ഷം രൂപയ്ക്ക്; നഴ്സും കല്യാണ ബ്രോക്കർമാരും അടങ്ങുന്ന എട്ടം​ഗ സംഘം പിടിയിൽ

മുംബൈ: മോഷണക്കേസിൽ ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ ദാദർ സ്വദേശിയായ സ്ത്രീ നവജാത ശിശുവിനെ വിറ്റു. മനീഷ യാദവ് എന്ന യുവതിയാണ് 4 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്.

45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 32കാരിയായ യുവതി ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി കുഞ്ഞിന്റെ മുത്തശ്ശിയാണ് പ്രമീള പവാറാണ് മാട്ടുംഗ പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും എട്ടം​ഗസംഘവും അറസ്റ്റിലായത്.

കർണാടകയിലെ കാർവാറിൽ നിന്നാണ് അമ്മയെയും 8 കൂട്ടാളികളെയും മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ നഴ്സും കല്യാണ ബ്രോക്കർമാരും ഉൾപ്പെടെ ഉണ്ടായിരുന്നു.

വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചന ലഭിച്ചതെന്നും പൊലീസ് പറ‍ഞ്ഞു. അമ്മ 4 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിറ്റത്. അതിൽ 1.5 ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാർക്കുമാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കണ്ടെത്തി സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img