web analytics

സഹോദരിയുടെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെത്തിയ മധ്യവയസ്‌കൻ തിളച്ച പായസത്തിൽ വീണു; 60 ശതമാനത്തിലേറെ പൊള്ളലേറ്റു; സംഭവം ഇടുക്കിയിൽ

ഇടുക്കി: സഹോദരിയുടെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെത്തിയ മധ്യവയസ്‌കൻ തിളച്ച പായസത്തിൽ വീണ് ഗുരുതര പൊള്ളലേറ്റു.A middle-aged man fell into boiling pot and suffered severe burns

മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) പൊള്ളലേറ്റത്. തിരുവോണ നാളില്‍ പകല്‍ പന്ത്രണ്ടോടെ വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം.

ഒരു മാസം മുമ്പാണ് അജിയുടെ സഹോദരി ഇവിടെ വീട് വാങ്ങിയത്. പുതുക്കിപ്പണിതതിന് ശേഷം ഓണത്തിന് പാലുകാച്ചൽ നടത്തി താമസം തുടങ്ങാൻ ഇരിക്കുകയായിരുന്നു.

പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌‍ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.

തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്പര്യ ചികിത്സകന്‍റെയടുക്കലും എത്തിച്ചു. അണുബാധയ്‍ക്ക് സാധ്യതയുള്ളതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img