web analytics

മാ​ലി​ന്യം ത​ള്ളി​; ഒ​രു ല​ക്ഷം രൂ​പ പി​ഴ​

മാ​ലി​ന്യം ത​ള്ളി​; ഒ​രു ല​ക്ഷം രൂ​പ പി​ഴ​

മൂ​വാ​റ്റു​പു​ഴ: എം.​സി റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ ആളിൽ നിന്നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി പഞ്ചായത്ത് അധികൃതർ. ഉ​ന്ന​ക്കു​പ്പ​യി​ൽ മാലിന്യം തള്ളിയതിന് മാ​റാ​ടി ഗ്രാ​മ​പഞ്ചായത്താണ് പിഴ ഈടാക്കിയത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയ ആളെ കണ്ടെത്താനായത്. മൂ​വാ​റ്റു​പു​ഴ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി വേ​സ്റ്റും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ട​ക്കം 31 ചാക്കിലാണ് മാലിന്യങ്ങൾ ഉണ്ടായിരുന്നത്.

ക​ഴി​ഞ്ഞ​ ദിവസം രാ​ത്രിയാണ് ഇയാൾ ചാക്കുകൾ ത​ള്ളി​യ​ത്. പിന്നീട് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ്​ അം​ഗം ര​തീ​ഷ് ച​ങ്ങാ​ലി​മ​റ്റം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലി​ജോ ജോ​ൺ, ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

അതേസമയം ഈ​സ്റ്റ്‌ മാ​റാ​ടി ഉ​ന്ന​കു​പ്പ​യി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ വ​ണ്ടി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും കേ​സ് എ​ടു​ക്കു​ക​യും ചെ​യ്​​തിട്ടുണ്ട്. കാ​യ​നാ​ട് പാ​ടം മ​ലി​ന​മാ​ക്കി​യ പ​ന്നി ഫാം ​ഉ​ട​മ​യി​ൽ​നി​ന്ന് 50,000 രൂ​പയും പിഴ ഈ​ടാ​ക്കി.

കാ​യ​നാ​ട് ഗ്രൗ​ണ്ടി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ അ​ധ്യാ​പി​ക​ക്കെ​തി​രെ മൂ​വാ​റ്റു​പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മാ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ കേ​സ് ഫ​യ​ൽ ചെ​യ്യുകയും ചെയ്തു.

മാ​റാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ മാ​ലി​ന്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ നി​ന്നും,

കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ തരം ​തി​രി​ക്കാ​തെ നി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ​തും ഉ​ൾ​പ്പെ​ടെ 4,60,000 രൂ​പ പി​ഴ​യീ​ടാക്കിയിട്ടുണ്ട്. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ഹോ​ട്ട​ൽ ഉ​ട​മ​യി​ൽ​നി​ന്ന് 50,000 പി​ഴ ഈ​ടാ​ക്കി.

കഴിഞ്ഞ ദിവസം ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ സംഭവത്തിൽ സിഐയ്ക്ക് നഗരസഭ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റോഡിലേക്ക് സ്റ്റേഷനിലെ ശുചിമുറിയിൽ നിന്നുള്ള മാലിന്യം ഒഴുകിയത്.

വിഷയം ശ്രദ്ധയിൽപെട്ടതോടെ പ്രദേശവാസികൾ നഗരസഭയിൽ പരാതി അറിയിക്കുകയായിരുന്നു. നഗരസഭയുടെ പരിശോധനയിൽ പരാതി കൃത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് സിഐക്ക് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയത്.

മി​നി​ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന പ​ച്ച​ക്ക​റി മാ​ലി​ന്യം വ​ന​ത്തി​ൽ മി​നി​ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന പ​ച്ച​ക്ക​റി മാ​ലി​ന്യം ത​ള്ളി; യു​വാ​ക്ക​ളെ പി​ടി​കൂ​ടി വ​നം വകുപ്പ്അ​ധി​കൃ​ത​ർ ത​ള്ളി; യു​വാ​ക്ക​ളെ പി​ടി​കൂ​ടി വ​നം വകുപ്പ്അ​ധി​കൃ​ത​ർ

പു​ന​ലൂ​ർ: തെ​ന്മ​ല വ​ന​ത്തി​ൽ പച്ചക്കറി മാ​ലി​ന്യം ത​ള്ളി​യ യു​വാ​ക്ക​ളെ വ​നം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ജ​യ​രാ​ജ് (29), അ​ഖി​ൽ(26) എ​ന്നി​വ​രാ​ണ് വനംവകുപ്പിന്റെ പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യിലാണ് സംഭവം. തെ​ന്മ​ല ഡാം ​റോ​ഡി​ലെ ഒ​ന്നാം വ​ള​വി​ൽ വ​ന​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ​ന്ന മി​നി​ലോ​റി​യി​ൽ പ​ച്ച​ക്ക​റി മാ​ലി​ന്യം ത​ള്ളി​യ​ത്.

പു​ന​ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ച്ച​ക്ക​റി ​ ക​ട​ക​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ ചാ​ക്കിൽകെ​ട്ടി കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പട്രോ​ളി​ങ് ക​ഴി​ഞ്ഞ് വ​ന്ന റേ​ഞ്ച് ഓ​ഫി​സ​ർ സെ​ൽ​വ​രാ​ജും സം​ഘ​വും ക​സ്റ്റ​ഡി​യിലെടു​ക്കു​ക​യു​മാ​യി​രു​ന്നു.

വാ​ഹ​ന​വും പ്ര​തി​ക​ളേ​യും പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

English Summary:

A man was fined ₹1 lakh by the Marady Grama Panchayat for dumping waste along the M.C. Road. The waste, which included vegetable scraps, food remnants, and undergarments of migrant workers, was found in 31 sacks. Authorities identified the offender using CCTV footage and took action for illegal dumping of garbage.

spot_imgspot_img
spot_imgspot_img

Latest news

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Other news

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

പയ്യന്നൂരിൽ സുരക്ഷ ശക്തമാക്കുന്നു; സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിന് പിന്നാലെ നഗരം സിസിടിവി നിരീക്ഷണത്തിലേക്ക്

പയ്യന്നൂരിൽ സുരക്ഷ ശക്തമാക്കുന്നു; സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിന് പിന്നാലെ നഗരം...

ഇടുക്കിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം Idukki: ഇടുക്കിയിലെ വെള്ളത്തൂവലിയിൽ സൈക്കിൾ ഇടിച്ച്...

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നഗരത്തിൽ...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Related Articles

Popular Categories

spot_imgspot_img