web analytics

യൂറോപ്പിലേക്ക് വിനോദയാത്ര…ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയ ചാർലി പിടിയിൽ

കൊടുങ്ങല്ലൂർ ∙ ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നൽകി ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ചാർലി വർഗീസിനെ (51) ആണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളിൽ ടൂർ പാക്കേജിന്റെ പരസ്യം കണ്ടു ബന്ധപ്പെട്ട മേത്തല എരിശേരിപ്പാലം സ്വദേശികളായ അശോകൻ (71), സുഹൃത്തുക്കളായ വിജയൻ, രങ്കൻ എന്നിവരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.

ചാർലി ആവശ്യപ്പെട്ട പ്രകാരം ഇവർ വിനോദ യാത്രയ്ക്കായി 9 ലക്ഷം രൂപയാണ് നൽകിയത്. പിന്നീട് ഇയാൾ ഇവരെ കബളിപ്പിച്ച ശേഷം തന്ത്രപൂർവം ഒഴിവാക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയ ഇവർ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോൾ സ്ഥാപനം അടച്ചുപൂട്ടിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് അശോകൻ പൊലീസിൽ പരാതി നൽകി. തട്ടിപ്പിനു ശേഷം പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ചാർലി.

അന്വേഷണത്തിനിടെ ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണു പ്രതി അറസ്റ്റിലായത്. സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിനു ചാർലിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img