ഭക്ഷണത്തിൽ മായമുണ്ടോ ? കാലാവധി കഴിഞ്ഞതാണോ ? എല്ലാം ഈ കവർ വിളിച്ചുപറയും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി മലയാളി യുവാവ് !

ഭക്ഷണത്തിൽ മായമുണ്ടോ കാലാവധി കഴിഞ്ഞതാണോ തുടഗിയ കാര്യങ്ങൾ അറിയണമെങ്കിൽ ടെസ്റ്റുകൾ നടത്തുകയാണ് ഇന്ന് മുന്നിലുള്ള വഴി. എന്നാൽ അതിനൊരു പരിഹാരവുമായി ഒരു മലയാളി എത്തിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ ഇനി പാക്കിങ് കവര്‍ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. A Malayali youth with a revolutionary invention

കോഴിക്കോട് എന്‍ഐടിയിലെ ഗവേഷകനും കോഴിക്കോട് മടവൂര്‍ മുക്ക് സ്വദേശിയുമായ ഡോ. പി കെ മുഹമ്മദ് അദ്നാനാണ് ഈ നൂതന കണ്ടുപിടിത്തം നടത്തിയ മലയാളി ഗവേഷകൻ.

സിന്തറ്റിക് പോളിമെര്‍ ആയ പോളി വില്‍ പയററോലിഡോണും പ്രകൃതിജന്യ പോളിമെര്‍ ആയ ജലാറ്റിനും ചേർത്ത് നിർമ്മിക്കുന്ന ഒരു ഫിലിമാണ് താരം. ഇത്തരം കവറുകളിലേക്ക് മാറ്റിയ ഭക്ഷണം കേടുവന്നാല്‍ ഉപയോഗിച്ച കവറിന് എളുപ്പം നിറം മാറ്റം സംഭവിക്കും.

പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ നോണ്‍ വെജ് ഇനങ്ങളില്‍ ഇത് വളരെ പെട്ടെന്ന് പ്രകടമാകും. ഇതുമൂലം കേടുവന്ന ഭക്ഷണ എളുപ്പപത്തിൽ തിരിച്ചറിയാനാകും. കൂടാതെ ഭക്ഷണത്തിലോ പച്ചക്കറികളിലോ മല്‍സ്യ മാംസാദികളിലോ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന കോപ്പര്‍ സള്‍ഫേറ്റിന്റെ സാന്നിധ്യവും വ്യക്തമായ കളര്‍ മാറ്റത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

ഭക്ഷണത്തിന് ആന്റി ബാക്ടീരിയല്‍, ആന്റിഓക്‌സിഡന്റ്, ഈര്‍പ്പം ആഗിരണം ചെയ്യല്‍, യുവി റേഡിയേഷന്‍ തടയല്‍, ഭക്ഷണ സുരക്ഷ കാലാവധിയിലെ മെച്ചം തുടങ്ങിയ ഗുണങ്ങളും പുതിയ ഫിലിം വാഗ്ദാനം ചെയ്യുന്നു. പേരാമ്പ്ര സി കെ ജി ഗവ. കോളജിലെ അസി. പ്രൊഫസറായ മുഹമ്മദ് അദ്നാന്‍ മടവൂര്‍ മുക്ക് പുള്ളക്കോട്ട് കണ്ടി പി കെ അബ്ദുൾ റഹ്‌മാന്‍ ഹാജിയുടേയും പരേതയായ സക്കീനയുടേയും മകനാണ്.

എന്‍ഐടി കെമിസ്ട്രി വിഭാഗം അധ്യാപിക പ്രൊഫ. ലിസ ശ്രീജിത്തായിരുന്നു റിസര്‍ച്ച് ഗൈഡ്. പേറ്റന്റ് ലഭിച്ച പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഫിലിമിന്റെ വിവരങ്ങള്‍ ആഗസ്റ്റ് മാസത്തെ പാക്കേജിങ് ടെക്നോളജി ആന്‍ഡ് റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

Related Articles

Popular Categories

spot_imgspot_img