യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് അബിൻ മരണത്തിന് കീഴടങ്ങി; കോട്ടയം കടുത്തുരുത്തി സ്വദേശിയായ യുവാവിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ഉറ്റവരും

ബ്ലാക്‌ബേണിൽ നഴ്‌സിംഗ് ഹോമിലെ ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അബിൻ മത്തായി അന്തരിച്ചു. കടുത്തുരുത്തി സ്വദേശിയായ അബിൻ തലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. A Malayali youth who was seriously injured after falling while working in the UK has passed away

കഴിഞ്ഞ വർഷമാണ് ഇദ്ദേഹം കെയുകെയില്‍ എത്തിയത്. കെയർ വിസയിൽ യു കെയിലെത്തിയ ഭാര്യയ്ക്ക് ഒരു നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് യുവാവും ഒപ്പം എത്തുകയായിരുന്നു. ഭാര്യ ജോലി ചെയുന്ന അതേ നഴ്സിംഗ് ഹോമിലാണ് യുവാവും ജോലി ചെയ്തിരുന്നത്.

ഹാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് ജോലിയാണ് യുവാവ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. പണിക്കായി മുകളിൽ കയറിയ യുവാവ് പിടിവിട്ട് തെന്നി താഴെ വീഴുകയായിരുന്നു.

അബോധാവസ്ഥയിലായ അബിനെ എയർ ആംബുലൻസിൽ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന്‍ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ രണ്ടുനാൾ കോമയിൽ കിടന്നശേഷം വിശദമായ പരിശോധനകൾക്കൊടുവിൽ ബ്രെയിൻ ഡെത്ത് സംഭവിച്ചതിനാൽ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്ന്, ബന്ധുക്കൾ ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കാൻ തീരുമാനിക്കുകയായിരുന്നു.

മരണം ഉറപ്പായതിനെ തുടർന്ന് കുട്ടികളെ അടക്കം ആശുപത്രിയില്‍ എത്തിച്ചു അവസാനമായി പിതാവിനെ കാണിക്കുകയും വൈദികരെത്തി അബിന് അന്ത്യകൂദാശ നൽകുകയും ചെയ്‌തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ്

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ് ചങ്ങനാശേരി: ജീവകോശങ്ങളുടെ ജനിതകനിയന്ത്രണം എന്ന വിഷയത്തിൽ നാലു...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ രാഹുൽ...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Related Articles

Popular Categories

spot_imgspot_img