web analytics

യുകെയിൽ മറ്റൊരു മലയാളി യുവാവിന് കൂടി ദാരുണാന്ത്യം: തൊടുപുഴ സ്വദേശിയുടെ വിയോഗം വിശ്വസിക്കാനാവാതെ മലയാളികൾ

യുകെയിൽ മലയാളികളുടെ മരണവാർത്തകൾ എന്നും നൊമ്പരമാണ്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മലയാളി യുവാവ് അന്തരിച്ചു എന്ന ദുഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇടുക്കി ജില്ലയിലെ തൊടുപുഴ കരിമണ്ണൂർ സ്വദേശി സണ്ണി അഗസ്റ്റിൻ പൂവൻതുരുത്തിൽ (59) ആണ് ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇന്നലെ രാവിലെ 4.15 നായിരുന്നു മരണം.

15 വർഷം മുൻപാണ് ഇവർ യുകെയിൽ എത്തുന്നത്. ലണ്ടന് സമീപമുള്ള ഡെഹനാമിലെ ബക്കന്ററിയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. വെറും രണ്ടര മാസം മുൻപ് മാത്രമാണ് സണ്ണിയുടെ രോഗം തിരിച്ചറിഞ്ഞതും ചികിത്സ ആരംഭിച്ചതും.

റോയൽ ലണ്ടൻ ഹോസ്പിറ്റലിലെ നഴ്സായ സിനി അഗസ്റ്റിൻ ആണ് ഭാര്യ. ഏക മകൾ മെഡിക്കൽ വിദ്യാർഥിനിയായ ഐന സണ്ണി. തൊടുപുഴ കരിമണ്ണൂർ പൂവൻതുരുത്തിൽ പരേതരായ അഗസ്റ്റിൻ, റോസമ്മ ദമ്പതികളുടെ മകനാണ് സണ്ണി.

നാട്ടിൽ പള്ളിക്കമുറി ലിറ്റിൽ ഫ്ലവർ ആർസി ചർച്ച് ഇടവകയിലെ അംഗങ്ങളാണ് സണ്ണിയുടെ കുടുംബം. സംസ്കാരം നാട്ടിൽ നടത്തുമെന്ന് കുടുംബാഗങ്ങൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img