കൊച്ചിയിൽ ഹോംസ്റ്റേയുടെ മറവിൽ നടത്തിയത് വൻ അനാശാസ്യ കേന്ദ്രം. പരിശോധന. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്നു സ്ത്രീകളടക്കം 13 പേർ പിടിയിലായി. ഹോംസ്റ്റേ നടത്തിപ്പുകാരും പിടികൂടിയവരിലുണ്ട്. കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു നടത്തിപ്പെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. പിടിയിലായ യുവതികളെ ബെംഗളൂരുവിൽനിന്നാണ് എത്തിച്ചത്. ഇതുകൂടാതെ തമിഴ്നാട് , കർണാടക എന്നിവിടങ്ങളിൽ നിന്നും കൂടുതൽ സ്ത്രീകളെ എത്തിച്ചതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസത്തിലേറെയായതാണ് നിഗമനം. പിടിയിലായവരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. വാട്‌സ് ആപ്പ് വഴി സ്ത്രീകള്‍ തന്നെയാണ് ആളുകളെ വലവീശിപ്പിടിച്ചിരുന്നത്. വാട്സ്ആപ്പിലൂടെ ഇടപാടുകാരെ പരിചയപ്പെട്ട ശേഷം വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇവരുടെ രീതി.
