ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.
ലീനയും ഭർത്താവും ഭർത്താവിന്റെ പിതാവും മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൻ കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഹോട്ടൽ നടത്തുകയാണ്.
ഈ ഹോട്ടലിലെ ജോലിയ്ക്കു ശേഷം മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന്, ഇയാൾ വിവരം കോട്ടയം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി തന്നെ ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി.
തിരുവനന്തപുരത്ത് എസ്.യു.ടി ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്
തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ഞെട്ടലുണ്ടാക്കി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
മരണപ്പെട്ടത് കരകുളം സ്വദേശി ജയന്തിയാണ്. ഭർത്താവ് ഭാസുരൻ ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാൾ ഗുരുതരാവസ്ഥയിൽ എസ്.യു.ടി ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്.
വൃക്കരോഗബാധിതയായ ജയന്തി ഒൻപത് ദിവസമായി ചികിത്സയിലായിരുന്നു. ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാനുപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചാണ് ഭാസുരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നത് എന്നാണ് പ്രാഥമിക വിവരം.
സംഭവം നടന്നതോടെ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല, എന്നാൽ ദമ്പതികൾക്ക് സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
ജയന്തിക്കും ഭാസുരനും രണ്ട് മക്കളുണ്ട്. സംഭവത്തെ തുടർന്ന് ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ഫേസ്ബുക്കിലൂടെ പരിചയം, തുടർന്ന് വാട്സാപ്പിലൂടെ ചാറ്റ്… ഒടുവിൽ 68 കാരനിൽ നിന്നും യുവതി കൊണ്ടുപോയത് 6 ലക്ഷം രൂപ
സിംഗപ്പൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ‘യുവതി’ മുഖേന 68 കാരന് ലക്ഷങ്ങൾ നഷ്ടമായി. ‘എൻജി’ എന്നയാൾക്ക് പരിചയപ്പെട്ട ‘ലീ സിന്‍’ എന്ന സ്ത്രീയുടെ പേരിൽ പ്രവർത്തിച്ച തട്ടിപ്പുകാർ 10,000 സിംഗപ്പൂർ ഡോളർ (ഏകദേശം 6 ലക്ഷം രൂപ) പറ്റിച്ചെടുത്തതാണ് സംഭവം.
2025 ഓഗസ്റ്റിലാണ് എൻജി ഫേസ്ബുക്കിൽ ലീ സിന്നിനെ പരിചയപ്പെട്ടത്. തുടക്കത്തിൽ ഇരുവരും ഫേസ്ബുക്കിലായിരുന്നു ചാറ്റ്, എന്നാൽ അധികം വൈകാതെ അത് വാട്ട്സാപ്പിലേക്ക് മാറി.
ജീവിതം, ജോലി, സ്വപ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു.
ലീ സിന്നെന്ന് നടിച്ച തട്ടിപ്പുകാർ എൻജിയോട് താൻ ചൈനയിൽ താമസിക്കുന്നതും, സിംഗപ്പൂരിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നും, എന്നാൽ പഴയ കുറ്റകൃത്യങ്ങളുടെ പേരിൽ പ്രവേശനാനുമതി ലഭിക്കാത്തതുമാണ് കാരണം എന്ന് പറഞ്ഞു.
(68 കാരനിൽ നിന്നും യുവതി കൊണ്ടുപോയത് 6 ലക്ഷം രൂപ)
തുടർന്ന് ഒരു “ഉദ്യോഗസ്ഥനാണ്” എന്ന് പറഞ്ഞ ഒരാൾ എൻജിയെ ബന്ധപ്പെട്ടു. ലീ സിന്നിന് സിംഗപ്പൂരിലേക്ക് വരാൻ ചില ഫീസ് അടയ്‌ക്കേണ്ടതുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു.
ഇതു വഴിയാണ് എൻജി നിരവധി തവണ പണം അയച്ചത്. പണമിടപാടുകൾക്കായി തട്ടിപ്പുകാർ QR കോഡ് വഴി പണമടയ്ക്കാൻ ആവശ്യപ്പെട്ടതും പിന്നീട് അത് മുഖേന തുക പറ്റിച്ചെടുക്കാനായതുമാണ് റിപ്പോർട്ട്.
നേരിൽ കാണാമെന്ന് എൻജി ആവശ്യപ്പെട്ടപ്പോൾ, ലീ സിന്നായി നടിച്ചവർ പലവിധ ഒഴിവുകൾ ചൂണ്ടിക്കാട്ടി പിന്നോട്ട് നീങ്ങി. ഒടുവിൽ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ എൻജി പൊലീസിനെ സമീപിച്ചു.
പോലീസിന്റെ അന്വേഷണത്തിൽ, ലീ സിന്ന് എന്ന പേര് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്നത് ഒരു തട്ടിപ്പ് സംഘമായിരുന്നുവെന്ന് വ്യക്തമായി.
വിരമിച്ചതിന് ശേഷം ഫേസ്ബുക്കിൽ കൂടുതലായി സമയം ചെലവഴിച്ചിരുന്ന എൻജി, അതിനിടെയാണ് തട്ടിപ്പുകാർക്ക് ഇരയായത്.
സമാധാന നൊബേൽ: പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം
സംഭവം പുറത്ത് വന്നതോടെ പ്രായമായവരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ പ്രണയ തട്ടിപ്പുകൾക്കെതിരെ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. പോലീസും ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.