താടിക്കാർക്ക് ഫാൻസുള്ള നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. താടിയുള്ള കാമുകനെ വേണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലെ ഒരു കൂട്ടം സ്ത്രീകൾക്ക് താടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
മധ്യപ്രദേശ് ഇൻഡോറിൽ നിന്നുള്ള വീഡിയോ ആണ് ശ്രദ്ധയാകർഷിക്കുന്നത്. ഒരു സംഘം പെൺകുട്ടികളാണ് ഷേവ് ചെയ്യാത്ത ആണുങ്ങൾക്ക് വേണ്ടി തെരുവിൽ ഇറങ്ങിയത്. കൃത്രിമ താടികൾ ഫിറ്റ് ചെയ്തായിരുന്നു പ്രകടനം.
ഇവരുടെ പ്ലക്കാർഡുകളിൽ എഴുതിയ മുദ്രാവാക്യങ്ങളും എരിവ് ഏറുന്നതായിരുന്നു. ‘ക്ലീൻ ഷേവ് ഇല്ലെങ്കിൽ പ്രണയമില്ല’, ‘വേണ്ടത് താടിയില്ലാത്ത കാമുകന്മാർ’, ‘താടി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കാമുകിയെ മറക്കുക’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.
വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ കമന്റുകളും കൂടി. ‘വീഡിയോ റീലിനുവേണ്ടി ചെയ്തതാണോ’, ‘അതോ പ്രതിഷേധം യാഥാർത്ഥ്യമോ’, ‘ഇത് പ്രമോഷണൽ വീഡിയോ ആകാനും സാധ്യതയുണ്ട്’. ‘ഞങ്ങളുടെ ശരീരം ഞങ്ങളുടെ ഇഷ്ടം’, ‘അവരുടെ താടി അവരുടെ ഇഷ്ടം’ എന്ന രീതിയിലും കമന്റുകൾ വന്നു.
തികച്ചും പുത്തനായ ഒരു കാര്യമായതിനാൽ വീഡിയോ സോഷ്യൽ മീഡിയക്ക് ബോധിച്ചെന്ന് കമന്റുകൾ തെളിയിച്ചു. ഒരു ഗ്രൂമിങ് ഉത്പന്നത്തിന്റെ പരസ്യത്തിന്റെ ഭാഗമായി ചെയ്തതായിരുന്നു ഈ വീഡിയോ എന്നതാണ് ഒടുവിൽ വരുന്ന വിവരം.
A group of women in Madhya Pradesh’s Indore have come out against beards









