News4media TOP NEWS
വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിൽ ഇരുചക്രവാഹനം നിർത്തിയിടാൻ വയ്യ, സ്കെച്ചിട്ട് കൊണ്ടുപോകാൻ മോഷ്ടാക്കൾ റെഡി ! പെട്രോൾ ഊറ്റുന്നവർ വേറെ; പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങളുടെ പൂണ്ടുവിളയാട്ടം

ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിൽ ഇരുചക്രവാഹനം നിർത്തിയിടാൻ വയ്യ, സ്കെച്ചിട്ട് കൊണ്ടുപോകാൻ മോഷ്ടാക്കൾ റെഡി ! പെട്രോൾ ഊറ്റുന്നവർ വേറെ; പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങളുടെ പൂണ്ടുവിളയാട്ടം
April 22, 2024

ഏറ്റുമാനൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനം പാർക്ക് ചെയ്ത് പോകുന്നവർ ജാഗ്രത. നിമിഷങ്ങൾക്കകം വാഹനം അപ്രത്യക്ഷമായേക്കാം. നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണങ്ങൾ വർദ്ധിക്കുകയാണ്. ഏറെനേരം പാർക്ക് ചെയ്താൽ ഉടൻതന്നെ ‘സ്കെച്ച്’ ഇടുന്നതാണ് ഏറ്റുമാനൂരിലെ മോഷ്ടാക്കളുടെ രീതി. പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരങ്ങളിലും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് മോഷ്ടാക്കൾ പ്രവർത്തിക്കുന്നത്. രാത്രികാലങ്ങളിൽ ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാർ പെട്രോൾ ഇല്ലാത്ത ഇരുചക്രവാഹനം തള്ളിക്കൊണ്ട് പോകുന്നത് ഏറ്റുമാനൂരിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം റെയിൽവേയുടെ ജോലിക്ക് എത്തിയ കോൺട്രാക്ടറുടെ ബൈക്ക് പെട്രോൾ ഊറ്റിയ ശേഷം കേടുപാടുകൾ വരുത്തിയാണ് മോഷ്ടാക്കൾ കടന്നത്.

അതിരമ്പുഴ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്നും സ്കൂട്ടർ മോഷണം പോയതാണ് ഏറ്റവും പുതിയ സംഭവം. ഇന്നലെ പുലർച്ചയോടെയാണ് മാധ്യമപ്രവർത്തകനും അതിരമ്പുഴ സ്വദേശിയുമായ രാജു കുടിലിന്റെ സ്കൂട്ടർ വീട്ടുമുറ്റത്ത് നിന്നും മോഷണം പോയത്. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും രണ്ടുപേർ സ്കൂട്ടർ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു ദിവസങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ഉദ്യോഗസ്ഥൻ സണ്ണി കുര്യന്റെ ബൈക്ക് മോഷണം പോയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ നീണ്ടൂർ ഏറ്റുമാനൂർ കിസ്മത്ത് പടി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ റോഡ് അതിരമ്പുഴ ഭാഗങ്ങളിൽ നിന്നായി പത്തോളം വാഹനങ്ങളാണ് മോഷണം പോയത്. പകൽ പരിസരങ്ങൾ നോക്കി വെച്ചശേഷം രാത്രിയെത്തി മോഷ്ടിക്കുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. ആക്രി കച്ചവടത്തിന്റെ മറവിൽ നടക്കുന്ന മോഷണങ്ങൾ വേറെ. വാഹനം മോഷണത്തിന് പിന്നിൽ കൂടുതലും കഞ്ചാവ് ലഹരി മാഫിയകൾ ആണെന്നാണ് പോലീസ് പറയുന്നത്. വഴിയിൽ ഇന്ധനം തീരുകയോ തകരാറ് സംഭവിക്കുകയോ ചെയ്താൽ ഉപേക്ഷിച്ചു പോകുന്നതാണ് ഇവരുടെ രീതി. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ പരിസരവും ഇവരുടെ താവളം ആയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ വെച്ചിട്ട് അല്പസമയം പോലും മാറി നിൽക്കാനാവാത്ത അവസ്ഥയാണ് ഇവിടെ. തിരികെ എത്തുമ്പോൾ പെട്രോൾ ഊറ്റുകയും വണ്ടി കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ടാകുമെന്ന് യാത്രക്കാർ പറയുന്നു. പോലീസിന്റെ അടിയന്തര നടപടികൾ ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Read also; വീണ്ടും റിപ്പർ മോഡൽ കൊലപാതകം ! കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന 75 വയസ്സുകാരിയെ പാറക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി അജ്ഞാത യുവാവ്

Related Articles
News4media
  • Kerala
  • News
  • Top News

വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ

News4media
  • Kerala
  • News
  • Top News

ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

News4media
  • Kerala
  • News

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

News4media
  • Kerala
  • News
  • Top News

മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്ത...

News4media
  • Kerala
  • News

ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ; പാമ്പിനെ കണ്ടെന്ന് കടിയേ...

News4media
  • Kerala
  • News

ഏറ്റുമാനൂർ – പാലാ സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; ചേർപ്പുങ്കലിനു സമീപം ബൈക്കുകൾ തമ്മി...

News4media
  • Kerala
  • News

കോട്ടയം ഏറ്റുമാനൂരിൽ വാറണ്ട് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു യുവാവ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital