ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽക്കുന്നവരാണ് ഏവരും . എന്നാൽ ഒരു നെല്ലിക്ക ആരോഗ്യസംരക്ഷണത്തിന് നൽകുന്ന പ്രാധാന്യം പലരും തിരിച്ചറിയുന്നില്ല . നെല്ലിക്കയിൽ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. പോളിഫെനോൾസ്, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്. ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിവുണ്ട്.
നെല്ലിക്കയുടെ സത്ത് 12 ആഴ്ച തുടർച്ചയായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ മൊത്തത്തിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് റിപോർട്ടുകൾ ഉണ്ട് . മാത്രമല്ല നെല്ലിക്ക പതിവായി കഴിക്കുന്നത് കണ്ണിനുണ്ടാകുന്ന കേടുപാടുകൾ തടയാൻ സഹായിക്കുന്നു. കാഴ്ച വ്യക്തത മെച്ചപ്പെടുത്തുകയും തിമിരം തടയുകയും ചെയ്യുന്ന മറ്റ് ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
നെല്ലിക്കയിലെ വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു. നെല്ലിക്ക രക്തം ശുദ്ധീകരിക്കുകയും മുടിയുടെ അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇത് താരനും മറ്റ് ഫംഗസ് അണുബാധകളും തടയുകയും ചെയ്യുന്നു. കൂടാതെ ചർമ്മത്തെ ആരോഗ്യകരവും വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നതിനാൽ ചർമ്മത്തിന്റെ യുവത്വം നിലനിർത്തുവാൻ മികച്ചതാണ് നെല്ലിക്ക. നെല്ലിക്ക മുടിയുടെ സ്വാഭാവിക വളർച്ചയെ മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു. നെല്ലിക്ക ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൊഴുപ്പ് നീക്കം ചെയ്യാൻ സഹായകമാണ്.
Read Also : എണ്ണ ഉപയോഗിക്കാത്ത പാചകത്തിന് എയർ ഫ്രയർ; പോരായ്മകളും ഒട്ടേറെ