web analytics

നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി

നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി

മംഗളൂരു: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍

നിര്‍ബന്ധിതനായെന്ന വെളിപ്പെടുത്തലുമായി കര്‍ണാടകയിലെ മുന്‍ ശുചീകരണ തൊഴിലാളി.

കുറ്റബോധവും ഭയവും കാരണം ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താനെന്നും തൊഴിലാളി പുറത്തുവിട്ട കത്തിൽ പറയുന്നു.

എന്നാൽ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ സുരക്ഷാ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല.

ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ തുടങ്ങിയ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാള്‍ കത്ത് പുറത്ത് വിട്ടിട്ടുള്ളത്.

ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് പരാതിക്കാരന്‍.

1998 മുതല്‍ 2014 വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

പത്തുവര്‍ഷത്തിന് ശേഷം പശ്ചാത്താപം കൊണ്ടാണ് താന്‍ മുന്നോട്ട് വന്നതെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും ഇയാൾ പറഞ്ഞു.

ജൂലൈ 3ന് ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് ദക്ഷിണ കന്നഡ എസ്.പി കെ.അരുണ്‍ പറഞ്ഞു.

പരാതിയുമായി എത്തിയ ആൾ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് അപേക്ഷിച്ചതിനെ തുടർന്ന് കോടതിയെ സമീപിച്ചെന്നാണ് റിപ്പോർട്ട്

കോടതിയുടെ അനുമതിയോടുകൂടിയാണ് കേസ് എടുത്തിട്ടുള്ളത്. തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കുഴിച്ചിട്ട മൃതദേഹങ്ങളുടെ ഫോട്ടോകളും ഇദ്ദേഹം പൊലീസിന് കൈമാറി. എന്നാൽ ധര്‍മസ്ഥല

സൂപ്പര്‍വൈസറുടെ ഭീഷണിക്ക് വഴങ്ങിയാണ് മൃതദേഹങ്ങള്‍ മറവുചെയ്യേണ്ടി വന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ കുഴിച്ചെടുക്കാന്‍ പൊലീസിനോട് ഇയാൾ ആവശ്യപ്പെടുന്നത്.

11 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം ഒളിവില്‍ പോവുകയായിരുന്നു.

ഇപ്പോൾ അയല്‍ സംസ്ഥാനത്താണ് ഇയാൾ താമസിക്കുന്നത്. കൊലചെയ്യപ്പെടുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്.

ദളിത് കുടുംബത്തില്‍ ജനിച്ച ഇയാൾ 1995 മുതല്‍ 2014 വരെ ധര്‍മസ്ഥാല ക്ഷേത്രത്തിലെ ശുചീകരണ തോഴിലാളിയായാണ് ജോലി ചെയ്തത്.

നേത്രാവതി നദിയിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ചെയ്തിരുന്നത്.

തുടക്കത്തില്‍ മൃതദേഹങ്ങൾ കണ്ടപ്പോൾ മുങ്ങിമരണമെന്നാണ് കരുതിയത്. എന്നാൽ ഇതിൽ കൂടുതല്‍ മൃതദേഹങ്ങളും സ്ത്രീകളുടേതായിരുന്നു.

മൃതദേഹങ്ങളുടെ ശരീരത്തില്‍ വസ്ത്രം ഇല്ലായിരുന്നു. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയോ

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെയോ മുറിവുകള്‍ ഉണ്ടായിരുന്നു.

മൃതദേഹങ്ങള്‍ അതീവ രഹസ്യമായി മറവു ചെയ്യാന്‍ സൂപ്പര്‍വൈസര്‍ എന്നെ നിര്‍ബന്ധിച്ചു.

വിസമ്മതിച്ചപ്പോള്‍ അദ്ദേഹം ഭീഷണിപ്പെടുത്തി. അതിന്റെ പേരില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു.

ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കാണുന്ന പല സ്ഥലങ്ങളിലേക്കും സൂപ്പര്‍വൈസര്‍ തന്നെ കൊണ്ടുപോയെന്നും

കൂടുതല്‍ മൃതദേഹങ്ങളും പെണ്‍കുട്ടികളുടെതായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

അതില്‍ ഒരു സംഭവം എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്.

2010ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെ

12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.

സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ലത്രെ.

ക്രൂരമായി ബലാത്സംഗത്തിനിരയായതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഒരു കുഴി കുഴിച്ച് സ്‌കൂള്‍ ബാഗിനൊപ്പം ആ പെണ്‍കുട്ടിയെ മറവുചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്.

മറ്റൊരു കേസ്, 20 വയസുള്ള പെണ്‍ക്കുട്ടിയുടേതായിരുന്നു.

അവളുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലുള്ളതായിരുന്നു.

ശരീരം മുഴുവനായി പത്രം ഉപയോഗിച്ച് പൊതിഞ്ഞ മൃതദേഹം കത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് പൊലീസുമായി സഹകരിക്കാന്‍ തയാറാണെന്നും ഇയാൾ പറഞ്ഞു.

ധര്‍മസ്ഥാല ക്ഷേത്ര ഭരണ സമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ് കുറ്റവാളികള്‍ എന്ന് ഇയാൾ പറഞ്ഞു.

പ്രതികള്‍ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ വെറുതെ വിടില്ല.

എനിക്ക് സരക്ഷണം ലഭിച്ചാല്‍ കുറ്റവാളികളുടെ പേരും പങ്കും വെളിപ്പെടുത്താന്‍ തയാറാണ്.

താന്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ മാന്യമായ അന്ത്യകര്‍മങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും ഇയാൾ കത്തിൽ പറയുന്നു.

English Summary :

A former sanitation worker from Karnataka has made a shocking revelation, claiming that he was forced to bury the bodies of hundreds of women over the past ten years

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും അബുദാബി: അബുദാബിയിലെ അൽ ദഫ്റ...

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ കണ്ണൂർ: ക്രിമിനൽ...

Related Articles

Popular Categories

spot_imgspot_img