web analytics

ഇടുക്കിയിൽ പടുതാക്കുള മരണം

ഇടുക്കിയിൽ പടുതാക്കുള മരണം

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് കൽത്തൊട്ടിയിൽ കർഷകനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽത്തൊട്ടി പുത്തൻപുരയ്ക്കൽ ശിവശർമ സേനനാണ്(കുശൻ-59) മരിച്ചത്.

ഞായറാഴ്ച കൃഷിയിടത്തിലേക്ക് പോയ ഇദ്ദേഹത്തെ കാണാതെ വന്നതോടെ കുടുംബാംഗങ്ങൾ തിരക്കിയെത്തിയപ്പോഴാണ് പടുതാക്കുളത്തിൽ വീണു കിടക്കുന്നതു കണ്ടത്. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇടുക്കിയിൽ പടുതാക്കുളത്തിൽ വീണുള്ള മരണങ്ങൾ ഏതാനും നാളുകളായി പതിവാണ്. രണ്ടു വർഷം മുൻപ് ഇരട്ടയാറിന് സമീപം പടുതാക്കുളത്തിൽ വീണ കുട്ടി മരിച്ചതാണ് ഒടുവിലത്തെ സംഭവം.

2018 ൽ കുമളിയിൽ പടുതാക്കുളത്തിൽ വീണ് രണ്ടു കുട്ടികൾ മരിച്ചത് നാടിനെ ഞെട്ടിച്ചിരുന്നു. വളർത്തു മൃഗങ്ങളും പടുതാക്കുളങ്ങളിൽ വീണ് ചത്ത സംഭവങ്ങളുണ്ട്.

ജില്ലയുടെ മലയോര മേഖലകളിൽ പ്രത്യേകിച്ച് ഏലം കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ വ്യാപകമായി പടുതാക്കുളങ്ങളുണ്ട്.

ജല ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ വേനലിൽ കൃഷി ആ വശ്യങ്ങൾക്ക് മഴവെള്ളം സംഭരിയ്ക്കുന്നതിന് വേണ്ടിയാണ് പടുതാക്കുളങ്ങൾ കൃഷിയിടങ്ങളിൽ നിർമിയ്ക്കുന്നത വ്യാപകമാണ്.

എന്നാൽ ഭൂരിഭാഗം പടുതാക്കുളങ്ങൾക്കും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്.

കുളങ്ങളിൽ സുരക്ഷയൊരുക്കണമെന്ന തദേശ സ്ഥാപനങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പലതവണ നിർദേശം നൽകിയെങ്കിലും ഇവ പാലിക്കപ്പെടുന്നില്ല.

മഴക്കാലം എത്തിയതോടെ പടുതാക്കുളങ്ങളിൽ ജലനിരപ്പ് വലിയതോതിൽ ഉയരുകയും അപകട സാധ്യത വർധിയ്ക്കുകയും ചെയ്തു ഇതോടെ സുരക്ഷാ നിർദേശങ്ങളുമായി അഗ്‌നിരക്ഷാസേനയും രംഗത്തെത്തി.

ഏലത്തോട്ടത്തിൽ തൊഴിലാളികളെ എത്തിക്കും, വിളവെടുത്ത ഏലക്കാ മോഷ്ടിച്ച് കടത്താനുള്ള തന്ത്രം കണ്ടു ഞെട്ടി പോലീസ്..

ഏലത്തോട്ടത്തിൽ പണിക്കായി തൊഴിലാളികളെ എത്തിച്ച ശേഷം പണി കഴിഞ്ഞാൽ ഏലക്കായ മോഷ്ടിക്കുന്ന തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

തേനി സ്വദേശി മുരുകൻ ആണ് അറസ്റ്റിലായത്. ഹൈറേഞ്ചിലെ വിവിധ തോട്ടങ്ങളിൽ പണിക്കായി തൊഴിലാളികളെ എത്തിക്കലാണ് പ്രതിയുടെ പ്രധാന ജോലി.

പണി കഴിയുമ്പോൾ വിളവെടുത്ത പച്ച ഏലക്കായ മോഷ്ടിച്ച് കടത്തും. തൊഴിലാളികളെ എത്തിക്കുന്ന ജീപ്പിലാണ് ഏലക്കായ മോഷ്ടിച്ച് കടത്തുന്നത്.

പിന്നീട് ഏലക്കായ പ്രതി പാട്ടത്തിനെടുത്ത തോട്ടത്തിലേക്ക് മാറ്റുന്നതായിരുന്നു തന്ത്രം.

വട്ടപ്പാറയിൽ സേനാപതി സ്വദേശിയുടെ സ്ഥലത്തു നിന്നും ഏലക്കാ മോഷ്ടിച്ച മുരുകൻ അടുത്ത പ്രദേശത്ത് ഇയാൽ പാട്ടത്തിനെടുത്ത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

ഇയാൾ മോഷ്ടിക്കുന്ന ഏലക്കായ സ്വന്തം തോട്ടത്തിലെത്തിച്ച് പിന്നീട് തന്റെ തോട്ടത്തിലെ കായ എന്ന വ്യാജേനയാണ് വിറ്റിരുന്നത്.

ഇതോടെ വ്യാപാരികൾക്കും പ്രദേശവാസികൾക്കും പ്രതിയെ സംശയം തോന്നിയിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം സംശയം തോന്നിയ തോട്ടം ഉടമ നടത്തിയ അന്വേഷണവും പോലീസിന് നൽകിയ പരാതിയുമാണ് പിടിവിഴാൻ കാരണമായത്.

മോഷ്ടിച്ചു കടത്തിയ ഏലക്കായും കടത്താനുപയോഗിച്ച ജീപ്പും പോലീസ് കണ്ടെടുത്തു.

Summary: A farmer was found dead near Kalthotti, close to Kattappana in Idukki district. The deceased has been identified as 59-year-old Sivan Sharma Senan (Kushan) of Puthenpuraykkal, Kalthotti. Police have launched an investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img