News4media TOP NEWS
തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ; മഹാരാഷ്ട്രയിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക്: 2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരിക്കും; യു.എൻ. ൻ്റെ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകൾ ഇങ്ങനെ: ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി ! കൊച്ചി തുറമുഖത്ത് പിടികൂടിയത് നാലു കണ്ടെയ്നർ നിറയെ ഗോൾഡ് ഫ്ലേക്ക് കിം​ഗിന്റെ വ്യാജൻ; 4.5 കോടിയുടെ മുതൽ കടത്തിയത് ടാർ വീപ്പയിൽ ഒളിപ്പിച്ച്

അപകടം പതിയിരിക്കുന്ന അടുക്കള

അപകടം പതിയിരിക്കുന്ന അടുക്കള
July 3, 2023

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വീട്ടില്‍ ഏറ്റവും പ്രധാനപ്പെട്ട മുറി അടുക്കളയാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഒളിച്ചിരിക്കുന്ന ഇടംകൂടിയാണ് അടുക്കള. തീയും ഗ്യാസും തിളച്ച വെള്ളവും മൂര്‍ച്ചയേറിയ കത്തിയും ചിരവയും ഇലക്ട്രോണിക് ഉപകരണങ്ങളും എന്നിങ്ങനെ ശ്രദ്ധയൊന്ന് പാളിയാല്‍ പതിയിരിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. ഈ അപകടങ്ങളെല്ലാം അകറ്റിനിര്‍ത്താനും അടുക്കള സുരക്ഷിതമായി ഉപയോഗിക്കാനും ഉള്ള ചില എളുപ്പവഴികള്‍ ഇതാ:

 

  • അടുക്കളയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും സര്‍വീസ് ചെയ്യുകയും വേണം.

 

  • ഇലക്ട്രോണിക് ഉപകരണങ്ങളുടെ വയറുകളും പ്ലെഗ്ഗുകളും തകരാറുകള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക. വൈദ്യുതി ഉപകരണങ്ങളിലും സ്വിച്ചിലുമൊന്നും നനഞ്ഞ കൈ ഉപയോഗിച്ച് തൊടാതിരിക്കുക.

 

  • വൈദ്യുത ഉപകരണങ്ങള്‍ക്ക് ചെറിയ തകരാറുകള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അവ സാധാരണ പോലെ ഉപയോഗിക്കാം എന്ന് കരുതുന്നവരുണ്ട്. പക്ഷേ എത്ര നിസ്സാരമായ തകരാറുകളാണെങ്കിലും അത് പരിഹരിച്ച ശേഷം മാത്രമേ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാവൂ.

 

  • പിടിയുള്ള തരം പാത്രങ്ങളും പാനുകളും സ്റ്റൗവിലോ സ്ലാബിലോ വയ്ക്കുമ്പോള്‍ അവയുടെ പിടിയുള്ള ഭാഗം എതിര്‍ദിശയിലേക്ക് തിരിച്ചു വയ്ക്കുക. പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍, അവര്‍ ഇത്തരം കാര്യങ്ങള്‍ കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുകയും പാത്രം മറിഞ്ഞ് അപകടത്തില്‍ കലാശിക്കുകയും ചെയ്യാം.

 

  • അടുക്കളയില്‍ കയറുമ്പോള്‍ ഒരുപാട് അയവുള്ളതും കൈപ്പത്തി വരെ ഇറക്കമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. നീളമുള്ള മുടിയുള്ളവര്‍ അത് കെട്ടി വച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. സ്റ്റൗവില്‍ നിന്നും അബദ്ധത്തില്‍ തീ പടര്‍ന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

 

  • ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് തങ്ങിനില്‍ക്കാന്‍ സാധ്യത ഏറെയായതിനാല്‍ അടുക്കളയില്‍ സുഗമമായ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണം.

 

  • കുട്ടികളോ വളര്‍ത്തു മൃഗങ്ങളോ വീട്ടിലുണ്ടെങ്കില്‍ അടുക്കളയിലെ വൈദ്യുത ഉപകരണങ്ങളുടെ വയറുകളും കേബിളുകളും ഉപയോഗശേഷം ഒതുക്കി വയ്ക്കുക. പ്ലഗ് പോയിന്റുകളില്‍ പ്രൊട്ടക്റ്റിങ് കവറുകള്‍ ഉപയോഗിക്കുകയും കബോര്‍ഡുകള്‍ കുട്ടികള്‍ക്ക് തുറക്കാനാവാത്ത വിധം ലോക്ക് ചെയ്യുകയും ചെയ്യുക.

 

  • ഭക്ഷണം പാകം ചെയ്ത ഉടന്‍തന്നെ അതേചൂടോടെ പാത്രങ്ങള്‍ സ്റ്റൗവില്‍ നിന്നും ഉയര്‍ത്തുന്നത് അപകടകരമായേക്കാം.

 

  • കൊതുകുതിരികളോ പ്രാണി ശല്യം ഒഴിവാക്കാനുള്ള മരുന്നുകളോ ഒന്നും ഒരുകാരണവശാലും സ്റ്റൗവിന് സമീപത്ത് വയ്ക്കരുത്.

 

  • അടുക്കളയിലെ മറ്റ് പാത്രങ്ങള്‍ പോലെ കറിക്കത്തികള്‍ എപ്പോഴും കഴുകുന്നവര്‍ കുറവാണ്. പച്ചക്കറിയും മാംസവുമൊക്കെ മുറിക്കുമ്പോള്‍ അവയിലെ അഴുക്കും അണുക്കളും കത്തിയില്‍ പറ്റിക്കൂടാന്‍ സാധ്യതയുള്ളതുകൊണ്ട് കത്തി കഴുകാന്‍ ശ്രദ്ധിക്കുക. മത്സ്യമോ മാംസമോ മുറിച്ചശേഷം കത്തി ചെറുചൂടുവെള്ളത്തില്‍ കഴുകുന്നത് നന്നായിരിക്കും. 
Related Articles
News4media
  • Life style
  • News
  • News4 Special

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ; സാ​ന്നി​ധ്...

News4media
  • International
  • Life style

കണ്ണിൽ കണ്ടവരെയെല്ലാം കത്തിക്ക് കുത്തി വിദ്യാർഥി; എട്ട് പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരുക്ക്; സംഭവം...

News4media
  • International
  • Life style

അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​രാ​കും? അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ ക​മ​ല ഹാ​രി​സും ഡോ​ണ​ള...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]