ഒച്ചിനെ പൂര്‍ണമായും ഒഴിവാക്കാം

ഴക്കാലം എത്തിയാല്‍ ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഒച്ചുകളുടെ ശല്യം. വീടുകള്‍ക്കുള്ളില്‍ കയറുക മാത്രമല്ല മുറ്റത്തെയും പറമ്പിലെയും ചെടികളും മറ്റും നശിപ്പിക്കാനും ഒച്ചുകള്‍ വിരുതന്മാരാണ്. ഒച്ചുശല്യം ഉണ്ടായാല്‍ ചെടികള്‍ അപ്പാടെ നാശമാവുകയാണ് പതിവ്. ഒച്ചുകളില്‍ നിന്നും എളുപ്പത്തില്‍ രക്ഷനേടാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.

മുട്ടത്തോട്

ചെടികള്‍ക്ക് ചുവട്ടില്‍ വളമായി മുട്ടത്തോട് ഉപയോഗിക്കുന്നത് ഒച്ചുകളെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗം കൂടിയാണ്. നിരപ്പായ പ്രതലത്തില്‍ കൂടി മാത്രമേ ഒച്ചുകള്‍ക്ക് ഇഴഞ്ഞുനീങ്ങാന്‍ സാധിക്കു. ചെടികള്‍ക്ക് ചുവട്ടില്‍ ഏറെ മുട്ടത്തോട് വിതറിയാല്‍ ഒച്ചുകള്‍ അവയ്ക്ക് സമീപത്തേക്ക് എത്താതെ പ്രതിരോധം തീര്‍ക്കാനാവും.

ഉപ്പ്

ഒച്ചുകളെ തുരത്താനുള്ള ഏറ്റവും ഫലപ്രദവും എളുപ്പവുമായ മാര്‍ഗമാണ് ഉപ്പിന്റെ ഉപയോഗം. ഒച്ചുകളെ കണ്ണില്‍പെട്ടാല്‍ ഉടന്‍തന്നെ അവയുടെ മേലേയ്ക്ക് അല്പം ഉപ്പു വിതറുക. മുറ്റത്തും പറമ്പിലുമാണ് ഒച്ചു ശല്യമെങ്കില്‍ മണ്ണില്‍ ഉപ്പ് വിതറിയാല്‍ മതിയാകും.

പുതിനയില

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഒച്ചുകളെ തുരത്താനും പുതിന ഇലകള്‍ ഫലപ്രദമാണ്. പുതിന ഇലയുടെ രൂക്ഷഗന്ധത്തെ ചെറുത്തുനില്‍ക്കാന്‍ ഒച്ചുകള്‍ക്ക് സാധിക്കില്ല. ഒച്ചു ശല്യമുള്ള പ്രദേശങ്ങളില്‍ പുതിനയില വെറുതെ വിതറിയാല്‍ അവയുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാനാകും.

മണ്ണ് ഇളക്കിയിടുക

ഒച്ചുകളുടെ സുഗമമായ സഞ്ചാരത്തെ പ്രതിരോധിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് ഇത്. ഇളകിയ മണ്ണിന് പുറമേ കൂടി സഞ്ചരിക്കുന്നത് ഒച്ചുകള്‍ക്ക് ആയാസകരമായതിനാല്‍ അവയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ ഈ മാര്‍ഗ്ഗം സഹായിക്കും.

ചെടി നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഈര്‍പ്പമുള്ള മണ്ണിലാണ് ഒച്ചുകള്‍ മുട്ടയിട്ട് പെരുകുന്നത്. രാത്രികാലങ്ങളിലാണ് ഇവ മുട്ടയിടാറ്. അതിനാല്‍ ചെടികള്‍ക്ക് കഴിവതും രാവിലെതന്നെ വെള്ളമൊഴിക്കാന്‍ ശ്രദ്ധിക്കുക. വൈകുന്നേരമാവുമ്പോഴേക്കും മണ്ണിലെ ജലാംശം ഏതാണ്ട് പൂര്‍ണ്ണമായി നീങ്ങുന്നതിനാല്‍ ഒച്ചുകള്‍ പരിസരങ്ങളില്‍ മുട്ടയിട്ട് പെരുകാതെ തടയാന്‍ ഇത് സഹായിക്കും.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

കെപിസിസി പ്രസിഡന്റ് സ്ഥാനം; കെ സുധാകരന് ആശ്വാസം

നേതൃമാറ്റ ചർച്ചകളെ കുറിച്ച് കെ സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു തിരുവനന്തപുരം: കെപിസിസി...

ചികിത്സ തേടിയത് കടുത്ത തലവേദനയ്ക്ക്; കണ്ടെത്തിയത് ആന്തരിക രക്തസ്രാവം ; ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ...

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...

മൗറീഷ്യസ് ഇനം മാത്രം എന്നും കൃഷി ചെയ്തു കഴിഞ്ഞാൽ മതിയോ? പൈനാപ്പിൾ കൃഷിക്കും മാറ്റങ്ങൾ വേണ്ടേ…കർഷകർ ചോദിക്കുന്നു; കൃത്യമായി വളമെങ്കിലും കിട്ടിയിരുന്നെങ്കിൽ…

മറ്റെല്ലാ പഴവർ​ഗങ്ങൾക്കും പച്ചക്കറികൾക്കും നമ്മൾ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ കേരളത്തിന് വരുമാനമുണ്ടാക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img