വിഴിഞ്ഞത്ത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കടലിലും മുതലപ്പൊഴിയിലും കോസ്റ്റുഗാർഡും ഫിഷറീസിന്റെ മറൈൻ എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധനയിൽ തമിഴ്‌നാട് സ്വദേശികളുടെ ബോട്ടും അനുമതിയില്ലാതെ വിദേശികളെ കയറ്റി കടലിൽ ഉല്ലാസ യാത്ര നടത്തിയ അടിമലത്തുറ സ്വദേശിയുടെ വളളവും പിടിച്ചെടുത്തു.
മതിയായ രേകളില്ലാതെ മീൻപിടിത്തം നടത്തിയതിനാണ് തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയുടെ ബോട്ടിനെ കോസ്റ്റുഗാർഡ് പിടികൂടി ഫിഷറീസ് അധികൃതർക്ക് കൈമാറിയത്. മുതലപ്പൊഴി ഭാഗത്ത് ്‌രേഖകളില്ലാതെ മീൻപിടിത്തം നടത്തിയതിന് തൂത്തുകുടി സ്വദേശിയുടെ ബോട്ടും പിടികൂടിയിരുന്നു. ഇതിലുണ്ടായിരുന്ന മീനിനെ 50000 രൂപയ്ക്ക് ലേലം ചെയ്തു
.വിദേശികളെ കയറ്റി ഉല്ലാസ യാത്ര നടത്തിയതിനാണ് അടിമലത്തുറ സ്വദേശി തദേവൂസിന്റെ വളളത്തിനെയാണ് പിടികൂടിയത്. ഇതിനെ ഫിഷറീസ് അധികൃതർ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ മത്സ്യഭവൻ ഓഫീസർമാരായ കൃഷ്ണ, ഷിമി, മറൈൻ എൻഫോഴ്‌സ്‌മെന്റിലെ സി.പി.ഒമാരായ അനന്തു, വിനിൽ, അനിൽകുമാർ, ലൈഫ് ഗാർഡുകളായ ഫ്രഡി മത്യാസ്,സെൽവരാജ്, ശിമയോൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.