web analytics

40 ദിവസം പട്ടിണിക്കിട്ടു; എന്നിട്ടരിശം തീരാഞ്ഞവൻ സ്വന്തം ഭാര്യയെ കൊടുംകാട്ടിൽ ചങ്ങലയ്ക്കിട്ടു; അമേരിക്കക്കാരിയോട് കൊടുംക്രൂരത കാട്ടിയ തമിഴ്നാട്ടുകാരനായ ഭർത്താവിനെ തേടി പോലീസ്

മുംബൈ: സിന്ധുദുര്‍ഗിലെ വനമേഖലയില്‍ അൻപതുകാരിയെ മരത്തില്‍ ചങ്ങലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. അമേരിക്കൻ വംശജയായ വയോധികയെ ആണ് കണ്ടെത്തിയിരിക്കുന്നത്.A 50-year-old woman was found chained to a tree in a forest area of ​​Sindhudurg

അവരുടെ യുഎസ് പാസ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പിയും തമിഴ്നാട് വിലാസമുള്ള ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും അവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ആരോഗ്യനില കണക്കിലെടുത്ത് സ്ത്രീയെ ഗോവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്.അമേരിക്കൻ വംശജയായ വയോധികയെ കുടംബ വഴക്കിനെ തുടർന്ന് ഭർത്താവാണ് വനത്തിനുള്ളിൽ കെട്ടിയിട്ടതെന്ന് പോലീസ് പറഞ്ഞു.

കാലിൽ ചങ്ങലയിട്ട് മരത്തിൽ ബന്ധിച്ച നിലയിൽ വയോധികയെ കണ്ടതോടെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ആടുമേയ്ക്കാന്‍ പോയ ആളാണ് ഇവരുടെ കരച്ചില്‍ കേട്ടതും സംഭവം പൊലീസില്‍ അറിയിച്ചതും. തമിഴ്നാട് വിലാസവും യു.എസ് പാസ്പോര്‍ട്ടിന്റെ കോപ്പിയും ഉള്‍പ്പെടെയുള്ള രേഖകള്‍ കണ്ടെത്തിയെന്നും അതിന്‍പ്രകാരം ലളിത കായി എന്നയാളാണ് ഇവരെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

രേഖകള്‍ പ്രകാരം വിസ കാലാവധി കഴിഞ്ഞുവെന്നും അവരുടെ പൗരത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി രേഖകളെല്ലാം പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസിന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച്, യുവതി കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയിലാണെന്നും തമിഴ്നാട് സ്വദേശിയായ അവരുടെ ഭര്‍ത്താവാണ് അവരെ അവിടെ കെട്ടിയിട്ടതെന്നുമാണ് കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കും മറ്റ് ചില സ്ഥലങ്ങളിലേക്കും പൊലീസ് സംഘം പോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തന്റെ ഭർത്താവാണ് കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കാട്ടിൽ കെട്ടിയിട്ടതെന്നും 40 ദിവസമായി ഭക്ഷണം കഴിച്ചില്ലെന്നും ഇവർ നൽകിയ കുറിപ്പിൽ പറയുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അനേ്വഷണം നടന്നുവരികയാണെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

Related Articles

Popular Categories

spot_imgspot_img