ട്രെയിനിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: ട്രെയിനിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ -എറണാകുളം എക്സ്പ്രസ്സിൽ ആണ് സംഭവം. കോഴിക്കോട് ഫാറൂഖ് കരുവന്തുരുത്തി സ്വദേശി അനീഷിനെ (42) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂനയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു യുവാവ്. എന്നാൽ യാത്രയ്‌ക്കിടെ ട്രെയിനിൽ അബോധാവസ്ഥയിലായി വീഴുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും അനക്കമില്ലാതെ ട്രെയിനിൽ കിടന്നതോടെ സഹയാത്രികർ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ റെയിൽവേ പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ പരിശോധിച്ച് യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി.
ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ട നിലയിൽ
പട്‌ന: ട്രെയിനിനുള്ളില്‍ സീറ്റില്‍ നായയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ബീഹാറിലാണ് സംഭവം. റക്‌സോലില്‍ നിന്ന് സമസ്തിപുരിലേക്ക് പുറപ്പെടേണ്ടിയിരുന്ന 55578 നമ്പര്‍ പാസഞ്ചര്‍ ട്രെയിനിലാണ് നായയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
യാത്രക്കാർക്കു നേരെ നായ കുരച്ചു ചാടിയതോടെ ട്രെയിനിൽ ബഹളമായി. ഇതേ തുടർന്ന് രാവിലെ 6.50-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ ഒരുമണിക്കൂറിലധികം നേരം വൈകിയാണ് പുറപ്പെട്ടത്.
വളര്‍ത്തുനായയാണ് ഇതെന്നും ഉടമസ്ഥന്‍ ഉപേക്ഷിച്ചു പോയതാകാമെന്നുമാണ് കരുതുന്നത്. യാത്രക്കാര്‍ കോച്ചിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതോടെ നായ കുരയ്ക്കുകയും അവര്‍ക്കു നേരെ ചാടാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇതോടെ നായയെ സീറ്റില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ട യാത്രക്കാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് റെയില്‍വേ ജീവനക്കാരെത്തി നായയെ മാറ്റാനുള്ള ശ്രമം തുടങ്ങി. എന്നാല്‍, ഇതൊന്നും ഫലം കാണാത്തതിനാൽ നായയുള്ള കോച്ചില്‍ യാത്രക്കാരെ കയറ്റാതെ ട്രെയിന്‍ യാത്ര ആരംഭിച്ചു.
നായയെ കെട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Summary: A 42-year-old man, Anish from Farook Karuvanthuruthi, Kozhikode, was found dead inside the Pune–Ernakulam Express. The incident occurred during the train’s journey, raising concerns among co-passengers and railway authorities.