web analytics

പരവൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്

പരവൂരിൽ മദ്യലഹരിയിൽ പിതാവ് ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ചു .
പരവൂർ കുറുമണ്ടൽ പടിക്കത്ത് വീട്ടിൽ അഭിലാഷിനാണ് (18) വെട്ടേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിതാവ് രാജേഷിനെ ( സുനി -50 ) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏലത്തോട്ടത്തില്‍ മരം വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം

ഇടുക്കി അടിമാലി പീച്ചാടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ മരം വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം. ആനവിലാസം ചെങ്കര സ്വദേശിയുമായ കല്ലുമേട് പുതുവൽ സതീഷ് കുമാറാ(46)ണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്.

തോട്ടത്തില്‍ ആളുകളെ പണിയിപ്പിക്കുന്നതിനിടെ വലിയ മരത്തിന്റെ ശിഖരം ഒടിഞ്ഞ് ചാടുകയും സതീഷ് കുമാർ മര ശിഖരത്തിനടിയില്‍ പ്പെടുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.

അപകടം നടന്ന ഉടന്‍ സതീഷ് കുമാറിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശിയായ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.

ഇയാള്‍ അടിമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മര ശിഖരം ഒടിയുന്ന ശബ്ദം കേട്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ കൂടുതല്‍ പേര് അപകടത്തില്‍പ്പെടുന്നത് ഒഴിവായി.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

Related Articles

Popular Categories

spot_imgspot_img