ഇടുക്കിയിൽ മലമടക്കുകളിൽ വാറ്റ് വിൽപ്പന; കുപ്പിയുൾപ്പെടെ പൊക്കി എക്സൈസ്:

ഇടുക്കി ചിന്നക്കനാൽ – ബിയൽ റാം ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ചു ലിറ്റർ വാറ്റ് ചാരായവുമായി ഒരാളെ ഉടുമ്പൻചോല എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ചിന്നക്കനാൽ വില്ലേജിൽ സിങ്കുകണ്ടം സൂര്യഭവനിൽ മണികണ്ഠൻ (42) ആണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുൻപ് വാറ്റി വീട്ടിൽ സൂക്ഷിച്ചിരുന്നത് വിൽപനയ്ക്കായി കൊണ്ടു പോയപ്പോഴാണ് പിടിക്കപ്പെട്ടത്.

ഇതിനിടെ അണക്കര കൊച്ചറപ്പാലം ആലഞ്ചേരി പടിയിൽ തമിഴ്നാട് അതിർത്തി അവസാനിക്കുന്ന സ്ഥലത്തുള്ള ഇല്ലിക്കാട്ടിൽ വ്യാജ വാറ്റിനായി പാകമായ 200 ലിറ്റർ കോട കണ്ടെടുത്ത് കേസെടുത്തു.

വനമേഖലയായതിനാൽ പ്രതി ആരെന്ന് അറിയാൻ സാധിച്ചില്ല. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആണ് പരിശോധന നടത്തിയത്.

മുൻപും ഈ ഭാഗത്ത് നിന്നും കോടയും ചാരായവും കണ്ടെടുത്തിട്ടുള്ളതാണ്. വനമേഖലയിൽ വ്യാജ വാറ്റ് നടക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കും.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ നേതാക്കൾ മുതൽ ജഡ്ജിമാർ വരെ; പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ 950 പേർ

കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത്...

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

Other news

ഇടുക്കിയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

തൊടുപുഴ: ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി...

കനത്ത മഴ; ഈ ജില്ലകളിൽ നാളെ അവധി

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ...

പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്ന് വിളിച്ചിറക്കി വെട്ടി; ഇടുക്കി സ്വദേശി പിടിയിൽ; കാരണം ഇതാണ്

കൊച്ചി: പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിന്...

ബൈക്കിന്റെ ഹാൻഡിലിൽ പാമ്പ്; ഒന്നുമറിയാതെ യുവാവും കുടുംബവും സഞ്ചരിച്ചത് അഞ്ചുകിലോമീറ്റര്‍!

തൊടുപുഴ: ബൈക്കിന്റെ ഹാൻഡിലിൽ കിടന്നിരുന്ന പാമ്പിന്റെ കടിയില്‍ നിന്ന് യുവാവും കുടുംബവും...

കാമുകനൊപ്പമുള്ള ദൃശ്യങ്ങൾ ഭർത്താവിന് അയച്ച് കൊടുത്തത് ഭാര്യ തന്നെ; മഗൻ ആത്മമഹത്യ ചെയ്തു; ദിവ്യക്കെതിരെ പരാതിയുമായി കുടുംബം

ഹരിയാന: സ്വന്തം ഭാര്യ കാമുകനൊപ്പമുള്ള ദൃശ്യങ്ങൾ അയച്ചത്കണ്ട് യുവാവ് ജീവനൊടുക്കി. ഹരിയാനയിലെ...

Related Articles

Popular Categories

spot_imgspot_img