അനുഷയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

 

പത്തനംതിട്ട: പരുമല ആശുപത്രി വധശ്രമക്കേസിലെ പ്രതി അനുഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തില്‍ അനുഷയ്ക്ക് സ്ത്രീ എന്ന പരിഗണന നല്‍കണമെന്നും മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.

അനുഷയുടെ അക്രമത്തിനിരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ ഇന്ന് പുളിക്കീഴ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പൊലീസ് റിപ്പോര്‍ട്ട് നാളെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. അരുണിനെ കേസില്‍ പ്രതിയാക്കത്തക്ക തെളിവുകള്‍ ഒന്നും ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ ദിവസം അനുഷ തന്നെ ഫോണില്‍ വിളിച്ചിരുന്നതായി അരുണ്‍ സമ്മതിച്ചിരുന്നു. അനുഷ ആശുപത്രിയില്‍ പ്രവേശിച്ച സമയം അരുണ്‍ എങ്ങോട്ടേക്കാണ് പോയത്, വിദേശത്ത് ജോലി ചെയ്യുന്ന സമയം അനുഷയുമായി ഫോണില്‍ സൗഹൃദബന്ധം പുലര്‍ത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അരുണില്‍ നിന്നും പൊലീസ് ചോദിച്ചറിഞ്ഞു.

അരുണിന്റെയും അനുഷയുടേയും ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കുമ്പോള്‍ കേസ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അനുഷയെ കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്‌നേഹയെ (24) കഴിഞ്ഞ ദിവസമാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) കൊല്ലാന്‍ ശ്രമിച്ചത്. അരുണിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് അനുഷ സ്നേഹയെ കാലി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി. ഐപിസി 1860, 419, 450, 307 വകുപ്പുകള്‍ പ്രകാരമാണ് അനുഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബിലൂടെ; നടി രന്യ റാവുവിന്റെ മൊഴി പുറത്ത്

ബെം​ഗളൂരു: സ്വർണ്ണം കടത്താൻ താൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പിടിയിലായ നടി...

ഒരു വർഷത്തിലേറെയായി ശ്വാസകോശത്തിൽ കുടുങ്ങിയ മീൻമുള്ള് പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 64കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന,...

തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

തൊടുപുഴ: മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ...

ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം; പിന്നാലെ ലോറി കത്തിനശിച്ചു

ചാലക്കുടി: ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. ചാലക്കുടി പോട്ടയിലാണ് അപകടമുണ്ടായത്. പോട്ട...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!