യു.കെ.യിൽ ഹഡേഴ്‌സ് ഫീൽഡിൽ 16 കാരനെ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് പ്രാദേശിക സമയം 4.45 നാണ് കുട്ടിക്ക് കുത്തേറ്റത്. തുടർന്ന് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. കഴുത്തിനേറ്റ പരിക്കുമൂലം കുട്ടി ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് കിർക്ക്ബർട്ടണിൽ നിന്നും 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകിയെ സഹായിച്ചതിന് 22 വയസുള്ള യുവതിയും അറസ്റ്റിലായിട്ടുണ്ട്.വെസ്റ്റ് യോർക്കെഷെയർ പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗുണ്ടാ ആക്രമണമാണ് സംഭവങ്ങളുടെ പിറകിലെന്ന് സമൂഹ മാധ്യമങ്ങളിൽ വിവരങ്ങൾ പ്രചരിച്ചെങ്കിലും സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങളുടെ ഇടപെടൽ ഇല്ലെന്നാണ് പോലീസ് പറയുന്നത്. കൗമാരക്കാരന് കുത്തേറ്റ കൊണ്ടിനെന്റൽ മാർക്കറ്റ് പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
- 𝗣𝗿𝗼𝗳𝗲𝘀𝘀𝗶𝗼𝗻𝗮𝗹-𝗚𝗿𝗮𝗱𝗲 𝗤𝘂𝗮𝗹𝗶𝘁𝘆: HOUSEGOODS cutting board is crafted with premium 304-grade stainless steel for exceptional d…
- 𝗛𝘆𝗴𝗶𝗲𝗻𝗶𝗰 & 𝗛𝗲𝗮𝗹𝘁𝗵𝘆: The non-porous surface prevents absorption of odors, flavors, and bacteria, ensuring safe and clean …
- 𝗖𝗵𝗲𝗳-𝗔𝗽𝗽𝗿𝗼𝘃𝗲𝗱 𝗤𝘂𝗮𝗹𝗶𝘁𝘆: Our premium stainless-steel chopping board is trusted by professionals, recommended for home cook…
സ്‌കോട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം: കാരണം കണ്ടെത്തി ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് !
സ്‌കോട്‌ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. സംഭവത്തിൽ ദുരൂഹതയില്ലെന്നും വിദ്യാർഥിയുടെത് ആത്മഹത്യയാണെന്നും ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് പറഞ്ഞു.
സ്കോട്ലൻഡിലെ എഡിൻബറോ സ്റ്റിർലിങ് യൂണിവേഴ്‌സിറ്റി എംഎസ് സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദ്യാർഥിയായിരുന്ന ആബേൽ തറയിൽ (24) ആണ് ആത്മഹത്യ ചെയ്തത്. മാർച്ച് 12 ബുധനാഴ്ച രാത്രി 9.30ന് സ്കോട്ട് റെയിൽവേ അധികൃതരാണ് റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലൻസ് സർവീസിനും വിവരം കൈമാറി.
റെയിൽവേ ട്രാക്ക് പരിസരം, ട്രെയിൻ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആത്മഹത്യ ആണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതേ തുടർന്നാണ് ആബേലിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ന് വടൂക്കര ശ്മശാനത്തിൽ ആയിരുന്നു സംസ്ക്കാരം.
ആബേൽ ആത്മഹത്യ ചെയ്തതാണ് എന്ന നിലപാടായിരുന്നു തുടക്കം മുതൽ പൊലീസ് സ്വീകരിച്ചതെങ്കിലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കുടുംബാംഗങ്ങളും സഹപാഠികളും വ്യക്തമാക്കിയിരുന്നു. മരണത്തിന് പിന്നിലുള്ള ദുരൂഹത കണ്ടെത്തണമെന്ന് കുടുംബാംഗങ്ങൾ രേഖാമൂലം അവശ്യപ്പെട്ടിരുന്നു.
ഇതിനായി സഹായം അഭ്യർഥിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, സ്കോട്ലൻഡ് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എഡിൻബർഗ് എന്നിവർക്ക് നിവേദനം കൈമാറിയിരുന്നു.









