web analytics

മുനമ്പത്തുകാർ മറക്കില്ലൊരിക്കലും കിടപ്പാടം പോവാതെ കാത്ത പൂഞ്ഞാറുകാരനെ; ഇത് ഷോൺ ജോർജിന്റെ വിജയം

കൊച്ചി: ചെറായി മുതൽ മുനമ്പം വരെയും അങ്ങ് ഏറിപ്പോയാൽ കൊച്ചിവരെയും മാത്രമായി ഒതുങ്ങിപോകേണ്ടിയിരുന്ന വിഷയമാണ് മുനമ്പത്തെ ഭൂസമരം. 600 ഓളം നിർധനരായ മത്സ്യതൊഴിലാളികളായ കുടുംബങ്ങളാണ് കുടിയൊഴുപ്പിക്കൽ ഭീഷണി നേരിട്ടത്.

മാത്രമല്ല ഇടവകപ്പള്ളിയും കോൺവെന്റും വരെ ഒഴിപ്പിക്കൽ ഭീഷണി നേരിട്ടു. രാജ്യത്തെമ്പാടും വഖഫ് ബോർഡിന്റെ അവകാശവാദം കാരണം ഭീഷണി നേരിടുന്ന ജനങ്ങളെ പരി​ഗണിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു മുനമ്പത്തുകാരുടെ ആവശ്യം.

എന്നാൽ ഇവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാനോ ഇവർ പറയുന്നത് കേൾക്കാൻ പോലും സംസ്ഥാന സർക്കാരോ പ്രതിപക്ഷമായ യുഡിഎഫോ ശ്രമിച്ചില്ല എന്നതാണ് യാഥാർഥ്യം.

അങ്ങനെ ഇടതു വലതു മുന്നണികളിലെ പ്രാദേശിക നേതാക്കൾ മുതൽ മുകളിലോട്ട് ആരും ഇവരുടെ പ്രശ്നത്തിൽ ഇടപെടാതെ ഇരുന്ന സമയത്താണ് ബിജെപി സംസ്ഥാന കമ്മിറ്റി അം​ഗം അഡ്വ. ഷോൺ ജോർജ് മുനമ്പത്തെത്തുന്നത്.

എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നു പറഞ്ഞതുപോലെയായിരുന്നു മുനമ്പത്തേക്കുള്ള ഷോൺ ജോർജിന്റെ വരവ്. ഷോണിന്റെ ഇടപെടലോടെ മുനമ്പം വിഷയം പെട്ടന്ന് തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

വിഷയത്തിൽ ഷോണിനെ മുൻനിർത്തി ബി.ജെ.പി കൃത്യമായ ഇടപെടലുകൾ നടത്തി. സമരം ബിജെപി കൂടി ഏറ്റെടുത്തതോടെ നിരവധി വിമർശനങ്ങളും സമരക്കാർക്കെതിരെ ഉയർന്നു വന്നിരുന്നു. പക്ഷെ ഷോൺ പലരുടേയും അൽമതേതരത്വ നിലപാടുകൾ വെളിച്ചത്തു കൊണ്ടു വന്നു എന്ന് പറയാം.

എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലുള്ളവർ തലമുറകളായി താമസിച്ച് വരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശ വാദം ഉന്നയിച്ചതോടെയാണ് ഇവിടെ വിവാദങ്ങൾ തുടങ്ങുന്നത്. പിന്നീട് ചെറിയ ചെറിയ പ്രതിഷേധങ്ങൾ നടത്തി.

പറഞ്ഞു കേട്ടതു പോലെയല്ല പ്രശ്നം ​ഗുരുതരമാണെന്ന് ഷോണിന് മനസിലായി. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി സമരങ്ങൾ അരങ്ങേറി. പിന്തുണയുമായി പലരും വന്നു. എന്നാൽ തുടക്കം മുതൽ മുനമ്പത്തുകാർക്കൊപ്പം നിന്ന പൂഞ്ഞാറുകാരനെ എന്തായാലും ഇവിടത്തുകാർ മറക്കില്ല.

എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട 600ൽപ്പരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമായിരുന്നു.

വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുമെന്ന പേടിയിലാണ് ഇവിടത്തെ പാവപ്പെട്ട ജനങ്ങൾ സമരത്തിനിറങ്ങിയത്. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിൻറെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ഇവിടെ എത്തിയ ഷോൺ ജോർജ് പ്രതികരിച്ചത്.

എന്തായാലും ലോകസഭയിൽ വഖഫ് ബിൽ എത്തിയതോടെ ആശ്വാസത്തിലാണ് മുനമ്പത്തുകാർ. വഖഫ് ബിൽ നാളെ പാസാകുന്നതോടെ ഇവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. എന്നാൽ വഖഫ് വിഷയത്തിൽ ഇടതു വലതു മുന്നണികൾ എടുത്ത നിലപാടിന്റെ ചൂടറിയണമെങ്കിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന് മാത്രം.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

Related Articles

Popular Categories

spot_imgspot_img