web analytics

വർക്കലയിലെ വാഹനാപകടം; ഒളിവില്‍ പോയ ഡ്രൈവര്‍ പോലീസിൽ കീഴടങ്ങി

തിരുവനന്തപുരം: വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ഡ്രൈവർ കീഴടങ്ങി. റിക്കവറി വാന്‍ ഡ്രൈവര്‍ ടോണിയാണ് വര്‍ക്കല പോലീസിൽ കീഴടങ്ങിയത്. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.

ബുധനാഴ്ചയാണ് ടോണി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഞായറാഴ്ച രാത്രി 10 മണിക്കായിരുന്നു അപകടം നടന്നത്. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുന്നവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വര്‍ക്കല പേരേറ്റില്‍ രോഹിണി(53), മകള്‍ അഖില(19) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജങ്ഷന് സമീപം അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം സ്കൂട്ടറിൽ ഇടിച്ചശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമ്മയെയും മകളെയും ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിക്കുകയും ചെയ്തിരുന്നു. പിന്നീട് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് വാഹനം നിന്നത്.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച്...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ മലപ്പുറം: കരുളായി...

വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം

വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം ജംഷഡ്പുര്‍: വിവാഹ സല്‍ക്കാരത്തിനിടെ രസഗുള...

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ കൊച്ചി: ട്വന്റി20 പാർട്ടിയുടെ സ്ഥാനാർഥി...

Related Articles

Popular Categories

spot_imgspot_img