ട്യൂഷന്‍ സെന്ററുകള്‍ വിനോദയാത്ര നടത്തരുത്: ബാലാവകാശകമ്മീഷന്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷന്‍ ഉള്ളതും ഇല്ലാത്തതുമായ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളജുകള്‍ തുടങ്ങിയവ നടത്തുന്ന പഠന വിനോദ യാത്രകള്‍ നിര്‍ത്തലാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും നടത്തുന്ന രാത്രികാല പഠന ക്ലാസുകള്‍ നിരോധിക്കാനും നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട അധികൃതര്‍ ഇതു സംബന്ധിച്ച് 60 ദിവസത്തിനുള്ളില്‍ കമ്മിഷനു റിപ്പോര്‍ട്ട് നല്‍കണം.

കുട്ടികളുടെ പഠനയാത്രയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളുണ്ടെങ്കിലും ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും അവയൊന്നും പാലിക്കുന്നില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. സ്‌കൂളില്‍നിന്നു യാത്രപോകാന്‍ സൗകര്യമുണ്ടായിട്ടും വിനോദയാത്രയ്ക്കായി കുട്ടികളെയും രക്ഷിതാക്കളെയും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും നിര്‍ബന്ധിക്കേണ്ട കാര്യമില്ല. സ്‌കൂളിലെ പഠനത്തിനുശേഷം രാത്രി വീണ്ടും മണിക്കൂറുകള്‍ നീളുന്ന നൈറ്റ് ക്ലാസുകള്‍ അശാസ്ത്രീയവും കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു വെല്ലുവിളിയാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. അധ്യാപകനായ സാം ജോണാണ് ഹര്‍ജി നല്‍കിയത്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

അത് ആട്ടിറച്ചിയല്ല, നല്ല ഒന്നാംതരം ബീഫ്; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ

ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു....

ഡോക്ടർമാരും നഴ്സുമാരും ഓവർകോട്ട് ഖാദിയാക്കണം; ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി....

ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തി; യുകെ സ്വദേശിനി നേരിട്ടത് ക്രൂര പീഡനം

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തിയ യുകെ സ്വദേശിനി ഹോട്ടലിൽ വെച്ച്...

ഇടുക്കി ആനപ്പാറയിൽ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി…! ഖനനത്തിൽ കണ്ടെത്തിയത്…

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടുക്കി ആനപ്പാറയിൽ പ്രാചീന ചരിത്രകാല...

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം!

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ...

മനുഷ്യന്റെ അന്തസ്സിന് ഹാനീകരം! ക്ഷേത്രത്തിൽ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിലെ ആചാരങ്ങളിലൊന്നായ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നതിന്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!