web analytics

സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് 13 കാരനെ കാണാതായിട്ട് അഞ്ചു ദിവസം; രക്ഷപ്പെട്ടത് അതിസാഹസികമായി

കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെട്ട 13 കാരൻ സൻസ്കാർ കുമാറിനെ ഇതുവരെ കണ്ടെത്താനായില്ല. ബീഹാർ സ്വദേശിയായ വിദ്യാർത്ഥി അഞ്ചു ദിവസം മുൻപാണ് ചാടി പോയത്.

പുലർച്ചെ ഒരു മണിയോടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തേക്ക് കടന്നത്. കുട്ടി കേരളം വിട്ടു എന്നതിന്റെ അടിസ്ഥാനത്തിൽ പുണെ, ജാർഖണ്ട്‌ എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. ബീഹാറിലെ രക്ഷിതാക്കൾക്കും കുട്ടിയെ കുറിച്ച് വിവരങ്ങൾ ഇല്ലെന്നും പിൻസിപ്പൽ കൂട്ടിച്ചേര്‍ത്തു.

ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

Related Articles

Popular Categories

spot_imgspot_img