web analytics

യു.കെ.യിൽ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവിന് കടുത്ത ശിക്ഷ: കൊലയ്ക്ക് കാരണം പൂച്ച….!

യു.കെ.യിൽ വിവാഹ വാർഷിക ദിനത്തിൽ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. 2024 ഫെബ്രുവരി 18 നാണ് ടെയിൽബി (31) എന്ന യുവാവ് തന്റെ പങ്കാളി ക്രിസ്റ്റി എവൈറ്റ് ഹിക്‌സൺ (21) നെ കൊലപ്പെടുത്തിയത്. ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം തല തറയിലിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്.

ഡെർബിഷയറിലെ റിഡിങ്ങ്‌സിലുള്ള ദമ്പതികളുടെ വീട്ടിൽവെച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവതിയുടെ തലച്ചോറിന് ക്ഷതം സംഭവിക്കുകയായിരുന്നു.

വിചാരണവേളയിൽ തങ്ങളുടെ പൂച്ചകൾ ദേഷ്യപ്പെട്ടതാണ് തന്റെ മാനസിക നില തകർത്തതെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും യുവാവ് മൊഴി നൽകി.

യുവാവിന്റെ ആക്രമണത്തെ തുടർന്ന് ബഹളം കേട്ട അയൽക്കാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യു.കെ. യിൽ ക്രിസ്ത്യൻ പള്ളി പരിസരത്തു ബാഗിൽ പൊതിഞ്ഞ് ശിശുവിൻ്റെ മൃതദേഹം..!

പടിഞ്ഞാറൻ ലണ്ടനിൽ ഓൾ സെയിന്റ്സ് പള്ളിക്ക് പുറത്ത് ഉപേക്ഷിച്ച ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ബാഗിൽ നവജാത ശിശുവിനെ കണ്ടവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.

ലണ്ടൻ ആംബുലൻസ് സർവീസ് സ്ഥലത്തെത്തി കുഞ്ഞിനെ പരിശോധിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ അടിയന്തര അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ കുഞ്ഞിന്റെ ലിംഗഭേദമോ കൃത്യമായ പ്രായമോ പുറത്തു വിട്ടിട്ടില്ല.

അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണിതെന്ന് സൂപ്രണ്ട് ഓവൻ റെനൗഡൻ പറഞ്ഞു, എന്താണ് സംഭവിച്ചതെന്ന് തെളിയിക്കാൻ അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുക എന്നതിനാണ് സേന മുൻഗണന നൽകുന്നത്. കുഞ്ഞിൻ്റെ മാതാവിന് വൈദ്യ സഹായം ലഭിച്ചിട്ടില്ലെന്നും ആരോഗ്യം അപകടത്തിലാണെന്നും പോലീസ് കരുതുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും ന്യൂഡൽഹി:...

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് ‘രാജാവ്”

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് 'രാജാവ്" മലപ്പുറം: പ്രപഞ്ചത്തിലെ അപൂർവ ലൈമാൻ–ആൽഫ...

രാഷ്ട്രപതി നാളെ കേരളത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സമുദ്രതീരത്ത് ഈ വർഷത്തെ നേവി ഡേ പരിപാടികൾ രാജകീയ ഭംഗിയിൽ...

550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (IPPB) ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ സമഗ്രമായ...

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img