web analytics

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദികനെ ഉടലോടെ സ്വർ​ഗത്തിലേക്ക് അയച്ച് സഭാ സെക്രട്ടറി!

കൊച്ചി: ഹൃദ്രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മർത്തോമ്മാ സഭയിലെ മുതിർന്ന വൈദികൻ മരിച്ചുപോയെന്ന് ചരമക്കുറിപ്പ് ഇറക്കിയ സഭാ സെക്രട്ടറിക്കെതിരെ വിശ്വാസികൾ.

കുമ്പനാട് ശാലേം മർത്തോമ്മ ഇടവക വികാരി റവൻ്റ് ജെയിംസ് ജോർജിനെയാണ് സഭാ സെക്രട്ടറി സ്വർ​ഗത്തിലേക്ക് അയച്ചത്. ഒടുവിൽ ഇന്നലെ അർദ്ധരാത്രിയോടെ അച്ചൻ മരിച്ചിട്ടില്ലെന്ന് അറിയിച്ച് സഭാ സെക്രട്ടറി റവ.എബി ടി മാമ്മൻ വീണ്ടും പത്രക്കുറിപ്പിറക്കുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് കുമ്പനാട് ശാലേം പള്ളി വികാരി റവ. ജെയിംസ് ജോർജ്ജ് ഹൃദയാഘാതത്തെ തുടർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനിടെ ഇന്നലെ രാവിലെ 10 മണിയോടെ ഇദ്ദേഹത്തിൻ്റെ വെൻ്റിലേറ്റർ സപ്പോർട്ട് മാറ്റി. ഇതോടെ സഭാ സെക്രട്ടറിയുടെ ചരമ അറിയിപ്പ് ഇറക്കി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചത്.

ഡോക്ടർമാർ ഔദ്യോഗികമായി മരണം അനൗൺസ് ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്. ഇപ്പോഴും ജീവിച്ചിരിക്കുന്ന പാവം പാതിരിയെ അമിതാവേശം കാണിച്ച് കാലപുരിക്കയച്ച സഭാ സെക്രട്ടറിക്കെതിരെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് ഇന്നലെ രാത്രി വീണ്ടും പ്രസ്താവന ഇറക്കിയത്.

സഭയുടെ വാട്സാപ്പ് ഗ്രൂപ്പുകളടക്കം സോഷ്യൽ മീഡിയയിലെല്ലാം സഭാ സെക്രട്ടറിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. റവ.എബി ടി മാമ്മനെതിരെ ഔദ്യോഗികമായി പരാതി നൽകാനും പലരും തയ്യാറെടുക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img