web analytics

ആ തട്ടിപ്പിൽ ക്ലിക്ക് ചെയ്യല്ലെ…സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള ശ്രമമെന്ന് മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ

കുറച്ചു ദിവസങ്ങളായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കെവൈസിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മെസ്സേജുകൾ ലഭിക്കുന്നുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ KYC ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കാർഡ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെടും എന്നതാണ് സന്ദേശങ്ങളുടെ ഉള്ളടക്കം.

ബിഎസ്എൻഎൽ, ട്രായ് എന്നിവർ അയക്കുന്നതെന്ന രീതിയിലാണ് ഇത് ഉപയോക്താക്കൾക്ക് എത്തുന്നത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.

തങ്ങളുടേതെന്ന പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയാണ് ബി.എസ്.എൻ.എൽ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഈ മെസേജുകൾ യാഥാർത്ഥമല്ലെന്നും ആരും ഇത്തരത്തിലുള്ള ചതിക്കുഴിയിൽ വീഴരുതെന്നും ബിഎസ്എൻഎൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ ഒരു നോട്ടീസും പുറത്തുവിട്ടിട്ടില്ലെന്നും സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പുകാരുടെ ശ്രമമാണിതെന്നും ബിഎസ്എൻഎല്ലും പിഐബി ഫാക്റ്റ് ചെക്കും പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് വഴി ടിവി ചാനലുകൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ തയ്യാറെടുക്കുകയാണ്.

വടക്കൻ ജില്ലകളിൽ ആരംഭിച്ച പദ്ധതി വിജയമാണെന്ന് കണ്ടതിനെ തുടർന്നാണ് പുതിയ നടപടി. ഒരാഴ്ചയ്ക്കകം നടപ്പാക്കുന്ന ഈ പദ്ധതിപ്രകാരം ഒരു മാസത്തോളം മുഴുവൻ ചാനലുകൾ സൗജന്യമായി നൽകും.

തുടർന്ന് 350 ടിവി ചാനലുകൾ സൗജന്യമായി ലഭിക്കും. ബാക്കിയുള്ളതിന് നിരക്കുകൾ ഈടാക്കുമെന്നാണ് അറിയിപ്പ്. 400 ചാനലുകളാണ് ആകെ ലഭ്യമാകുക. അതിൽ 23 എണ്ണം മലയാളമായിരിക്കും. ഫൈബർ ടു ഹോം കണക്ഷനുള്ളവർക്കാണ് സേവനം ലഭ്യമാകുക.

സ്മാർട്ട് ടിവിയും ഉണ്ടായിരിക്കണം. അൺലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവർക്ക് നിലവിൽ നൽകുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു തിരുവനന്തപുരം:  മുൻ ഐഎഎസ്...

ഓസ്‌ട്രേലിയൻ ‘സി.ഇ.ഒ’  പൂട്ടിയ വീട്ടിൽ;  സക്കിയുള്ള ഇസഡ് പാർക്കറെ പിടികൂടി തടിയിട്ടപ്പറമ്പ് പോലീസ്

ഓസ്‌ട്രേലിയൻ 'സി.ഇ.ഒ'  പൂട്ടിയ വീട്ടിൽ;  സക്കിയുള്ള ഇസഡ് പാർക്കറെ പിടികൂടി തടിയിട്ടപ്പറമ്പ് പോലീസ് കൊച്ചി: ഓസ്ട്രേലിയയിൽ...

മംഗലപുരത്ത് കെഎസ്ആർടിസി ബസ്സിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; പ്രതി ഓടി രക്ഷപ്പെട്ടു

മംഗലപുരത്ത് കെഎസ്ആർടിസി ബസ്സിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം തിരുവനന്തപുരം മംഗലപുരത്തിന്...

ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ്

ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ് കൊച്ചി:വടകര എംപി ഷാഫി പറമ്പിലിന്...

ലാലേട്ടൻ വരുന്നു, കെഎസ്ആർടിസിയുടെ ‘സാരഥി’യായി; കൂട്ടിന് പ്രിയദർശനും;ആനവണ്ടി പ്രേമികൾക്ക് ഇനി ആഘോഷക്കാലം.

തിരുവനന്തപുരം: മലയാളിയുടെ കണ്മുന്നിലൂടെ കടന്നുപോകുന്ന വെറുമൊരു ചുവപ്പും മഞ്ഞയും ബസ്സല്ല കെഎസ്ആർടിസി;...

ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് വീണ്ടും പരിശോധന; സ്വർണ്ണ സാംപിളുകൾ ശേഖരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്....

Related Articles

Popular Categories

spot_imgspot_img