web analytics

റംസാൻ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ അപകടം; കർണാടകയിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെം​ഗളൂരു: കർണാടക ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. 

കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീലിനെ  ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചിത്രദുർഗ എസ്.ജെ.എം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മരിച്ചത്. റംസാൻ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം നടന്നത്. 

ചിത്രദുര്‍ഗ ജെ.സി.ആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.  

മസ്കറ്റിൽ നിന്നും അവധിക്ക് നാട്ടിലെത്തിയത് രണ്ടാഴ്ച മുമ്പ്; യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാൻ പോകുന്നതിനിടെ അപകടം; നഴ്സിന് ദാരുണാന്ത്യം

പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച്  സ്‌കൂട്ടറിൽ ഇടിച്ച് ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. 

എംസി റോഡിൽ പന്തളം തോന്നല്ലൂർ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം നടന്നത്.  

മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടിൽ എൽദോസ് ബി വർഗീസിന്റെ ഭാര്യ ലീനു എൽദോസ് (35) ആണ് മരിച്ചത്.

തൊടുപുഴ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ്ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. 

തിങ്കളാഴ്‌ച യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാൻ ഭ‌ർത്താവുമൊത്ത് ലീനു പട്ടാഴിയിലെ കുടുംബ വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 

സ്‌കൂട്ടറിനെ മറികടന്നുവന്ന ബസിന്റെ പിൻഭാഗം തട്ടി ലീനു ബസിനടിയിലേയ്ക്ക് വീണു.

അപകടത്തിന് പിന്നാലെ ലീനുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അപകടത്തിൽ എൽദോസിന് നിസാര പരിക്കേറ്റു. മസ്‌കറ്റിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇരുവരും  അവധിക്ക് നാട്ടിലെത്തിയത് രണ്ടാഴ്‌ച മുൻപാണ് പട്ടാഴി മീനം സ്വാമി നഗറിൽ സായകത്തിൽ ജയകുമാറിന്റെയും ലീലാമണിയുടെയും മകളാണ് ലീനു.

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

ലെബനനിൽ ഇസ്രായേൽ ആക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; വെടിനിർത്തലിന് ശേഷം രക്തരൂക്ഷിതമായ പോരാട്ടം

Beirut: തെക്കൻ ലെബനനിൽ Israel നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി...

ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം കൊട്ടാരാംഗം രംഗത്ത്

ശബരിമല കേസ്: യുവതിപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് പന്തളം...

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണം; യോഗ്യത, ഫീസ്, തീയതികൾ അറിയാം

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണം; യോഗ്യത, ഫീസ്, തീയതികൾ അറിയാം തിരുവനന്തപുരം: ഹയർ...

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ...

അന്യഗ്രഹജീവികൾ എന്തുകൊണ്ട് ഭൂമിയിലേക്ക് വരുന്നില്ല? ശാസ്ത്രലോകത്ത് ചർച്ചയായി ‘റാഡിക്കൽ മണ്ടാനിറ്റി’ സിദ്ധാന്തം

അന്യഗ്രഹജീവികൾ എന്തുകൊണ്ട് ഭൂമിയിലേക്ക് വരുന്നില്ല? ശാസ്ത്രലോകത്ത് ചർച്ചയായി 'റാഡിക്കൽ മണ്ടാനിറ്റി' സിദ്ധാന്തം അന്യഗ്രഹജീവികളെക്കുറിച്ചുള്ള...

Related Articles

Popular Categories

spot_imgspot_img