web analytics

ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ; പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ബി.ജെ.പിക്ക് പുതിയ നേതൃത്വം. ഇത്തവണ പാർട്ടിയെ നയിക്കുന്നത് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. 

കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കോര്‍ കമ്മിറ്റി യോഗത്തിനായി രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു രാജീവ് ചന്ദ്രശേഖര്‍. 

പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഇന്നത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രസഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. 

ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാജീവും ദേശീയ നേതൃത്വവും തമ്മില്‍ തിരുവനന്തപുരത്ത് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കര്‍, സഹ പ്രഭാരി അപരാജിത സാരങ് എംപി എന്നിവരാണ് ഉദയ പാലസ് ഹോട്ടലിലേയ്ക്ക് രാജീവ് ചന്ദ്രശേഖരെ വിളിച്ച് വരുത്തിയ ശേഷം കൂടിക്കാഴ്ച നടത്തിയത്.

 ഞായറാഴ്ച രാവിലെ തുടങ്ങിയ കൂടിക്കാഴ്ച പത്തര വരെ തുടര്‍ന്നതായാണ് വിവരം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ.സുരേന്ദ്രൻ ഒഴിയുകയാണെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പാർട്ടി പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ഒന്നുകിൽ സുരേന്ദ്രൻ തുടരുക, അല്ലെങ്കിൽ രാജീവ് ചന്ദ്രശേഖർ എന്നതാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്ന നിർദേശം.

നിലവിൽ മാധ്യമങ്ങളിൽ പറഞ്ഞു കേൾക്കുന്ന ശോഭാ സുരേന്ദ്രൻ, എം ടി രമേശ് എന്നീ പേരുകൾ ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ ഇല്ലെന്ന് ഡെൽഹി കേന്ദ്രങ്ങള്‍ ഇതിനോടകം സൂചന നൽകിയിരുന്നു

സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായ ആരെയും അധ്യക്ഷ പദവിയിലേയ്ക് പരിഗണിക്കേണ്ടതില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശമാണ് രാജീവ് ചന്ദ്രശേഖരന് തുണയായത്.

ഇതോടെയാണ് രാജീവ് ചന്ദ്രശേഖറിലേയ്ക് നേതൃത്വം എത്തിയത്. രാജീവിന് ഗ്രൂപ്പുകൾക്ക് അതീതമായി സംസ്ഥാനത്ത് പാർട്ടിയെ വളർത്താൻ കഴിയുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

മാത്രമല്ല, പാർട്ടിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും രാജീവിന് കഴിയുമെന്ന് നേതൃത്വംകണക്കുകൂട്ടുന്നു. ഗ്രൂപ്പില്ലെന്നതുതന്നെയാണ് രാജീവിന്‍റെ പ്രധാന യോഗ്യതയായി കേന്ദ്ര നേതൃത്വം കണക്കാക്കുന്നത്. 

ഈ സാഹചര്യത്തിലാണ് രാജീവിനെ മാത്രമായി വിളിച്ചുവരുത്തി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയതിന് പ്രധാന്യം കല്‍പ്പിക്കുന്നത്.

പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രിക സ്വീകരിക്കുന്നത് ഇന്നാണ്. അതുകൊണ്ട് തന്നെ രാജീവ് ഇന്ന് പത്രിക സമര്‍പ്പിക്കാനാണ് സാധ്യത.

 ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് മൂന്നുമണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. 

അതേസമയം, ഒരു പത്രിക മാത്രമേ സമർപ്പിക്കപ്പെടുകയുള്ളൂ എന്നും ഐക്യകണ്ഠേനയാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക എന്നുമായിരുന്നു ഇന്നലെ പി കെ കൃഷ്ണദാസ് പ്രതികരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ധാരണയിലെത്തിയിട്ടുള്ള ഏക പേരുകാരന്‍ മാത്രമായിരിക്കും പത്രിക സമര്‍പ്പിക്കുക എന്നാണ് പുറത്തു വരുന്ന വിവരം.

24 -ന് ബി.ജെ.പി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുന്ന പുതിയ പ്രസിഡന്‍റിന്‍റെ പേര് ഈ യോഗത്തില്‍ പ്രഖ്യാപിക്കും. ഉദയ പാലസ് ഹോട്ടലിലാണ് യോഗം ചേരുക.

പുതിയ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിനായി  കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹ പ്രഭാരി അപരാജിത സാരാംഗി എംപി എന്നിവര്‍ ഉള്‍പ്പെടെ  തലസ്ഥാനത്തെത്തിയിട്ടുണ്ട്.

ആസന്നമായ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് സംസ്ഥാന നേതൃത്വത്തിലേയ്ക്ക് പുതിയ നിരയെ കൊണ്ടുവരുന്നത്. 

നിലവിലെ സംസ്ഥാന അധ്യക്ഷന്‍  തന്നെ തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും കെ. സുരേന്ദ്രന് പദവി ഒഴിയാനാണ് താല്‍പര്യം എന്നാണ് സൂചന. 

ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖരന് നറുക്ക് വീണ് ത. പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ നേതൃതലത്തില്‍ ധാരണ ആയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്

അതേ സമയം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ അട്ടിമറി വിജയത്തോടെ പാർട്ടിയിൽ കൂടുതൽ കരുത്തനായിരിക്കുകയാണ് രാജീവ് ചന്ദ്രശേഖർ. 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ഭരണം തിരിച്ചുപിടിക്കാൻ തന്ത്രങ്ങളൊരുക്കിയവരുടെ കൂട്ടത്തിൽ രാജീവ് ചന്ദ്രശേഖറിൻ്റെ പങ്ക് നിർണായകമായിരുന്നു.

രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ എ.എ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പതിനെട്ടടവും പയറ്റുന്ന ബി.ജെ.പിയെയാണ് ഡൽഹി തെരഞ്ഞെടുപ്പിൽ ഇക്കുറി തുടക്കം മുതൽ കണ്ടത്.

മുമ്പെങ്ങും ഇല്ലാത്ത വിധം ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം അരവിന്ദ് കെജ്രിവാളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വനവാസകാലത്ത് സീതയെ തട്ടിക്കൊണ്ടുപോകാൻ രാവണൻ അയച്ച സ്വർണ മാനിനെപ്പോലെയാണ് ബി.ജെ.പി.യെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിമർശനം.

എന്നാൽ ഈ ആരോപണത്തെ മറികടക്കാൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ ബി.ജെ.പി സ്വീകരിച്ച മാർഗം വ്യത്യസ്തമായിരുന്നു. രാമായണത്തെ കെജ്‌രിവാൾ അവഹേളിച്ചെന്ന കുറ്റപ്പെടുത്തലുമായി എത്തി കെജ്‌രിവാളിൻ്റെ ഹിന്ദുവിരുദ്ധത തുറന്നു കാട്ടുകയായിരുന്നു.

ഇതിന്പിന്നാലെ പ്രായശ്ചിത്ത പ്രാർഥനയുമായി ബി.ജെ.പി നേതാക്കൾ ഡൽഹിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി. അതിനും മറുപടിയുമായി കെജ്രിവാൾ കളം പിടിക്കാൻ ശ്രമം നടത്തിയെങ്കിലും അതും പാളി. രാവണനെ ന്യായീകരിക്കുന്ന അസുരപ്രേമികളായി ബി.ജെ.പി. നേതാക്കൾ മാറിയെന്നായിരുന്നു കെജ്രിവാളിൻ്റെ അടുത്ത പ്രസ്താവന. അതിനേയും രാഷ്ട്രീയമായി തന്നെ നേരിടുകയായിരുന്നു ബി.ജെ.പി ചെയ്തത്.

അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലമായ ന്യൂഡൽഹിയിൽ ബി.ജെ.പി. സ്ഥാനാർഥി പർവേഷ് വർമ പഞ്ചാബികളെ അപമാനിച്ചെനായിരുന്നു മറ്റൊരു ആരോപണം. എന്നാൽ അതിനും ശക്തമായ മറുപടി നൽകി. പഞ്ചാബിൽ നിന്നും വന്ന എ.എ.പി നേതാക്കളുടെ അധികാര ദുർവിനിയോഗത്തെയാണ് വിമർശിച്ചതെന്ന് വോട്ടർമാരെ പറഞ്ഞ് മനസിലാക്കാൻ ബിജെപിക്കായി.

ഹരിയാന യമുനാനദിയിൽ  വ്യവസായ മാലിന്യം തള്ളുന്നെന്നും അമോണിയ കലർത്തുന്നു എന്നുമായിരുന്നു എ.എ.പി തൊടുത്തുവിട്ട വേറൊരു ആരോപണം. യമുന വിവാദത്തിന് തിരികൊളുത്തിയത് മുഖ്യമന്ത്രി അതിഷിയായിരുന്നു.

വെള്ളത്തിൽ വിഷം കലർത്തി ഡൽഹിക്കാരെ കൊല്ലാനുള്ള നീക്കമാണ് ഹരിയാണയിലെ ബി.ജെ.പി. നടത്തുന്നതെന്ന് കെജ്‌രിവാൾ കൂടി പറഞ്ഞതോടെ വിവാദം ആളിക്കത്തി.

യമുന വൃത്തിയാക്കുമെന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തി 2020-ൽ അധികാരത്തിലേറിയ ആം ആദ്മി  സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ 18 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ എട്ട് പേരെ ബി.ജെ.പിയിലേക്ക് എത്തിക്കാൻ സാധിച്ചതും രാജീവിൻ്റെ മിടുക്ക് തന്നെ. എഎപി ജനങ്ങളിൽ നിന്ന് അകന്നെന്നും പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചെന്നും രാജിവെച്ചവർ പറഞ്ഞതോടെ ആപ്പിൻ്റെ ഭരണമോഹങ്ങൾക്ക് അവസാനമായി.

മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രികയുമായാണ് ആം ആദ്മി പാർട്ടി ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കേന്ദ്ര ബജറ്റിൽ ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനം വന്നതോടെ അക്കാര്യത്തിലും തീരുമാനമായി. 

രാജ്യത്തെ മധ്യവർഗക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ചാണ് അരവിന്ദ് കെജ്‌രിവാൾ ഇക്കുറി പ്രകടന പത്രികയിറക്കിയത്. 

ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവ് നൽകിയാണ് ഇതിനെ നേരിട്ടത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട എന്ന പ്രഖ്യാപനം വന്നതോടെ അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രകടന പത്രിക ആവിയായി.

എന്തായാലും വമ്പൻ ജയത്തോടെ ബി.ജെ.പി അധികാരത്തിലെത്തി. അതിന് ചുക്കാൻ പിടിച്ച രാജീവ് ചന്ദ്രശേഖറിൻ്റെ അടുത്ത ദൗത്യം കേരളത്തിലാണ്. 

രാജീവ് ചന്ദ്രശേഖരനിലൂടെ ഡൽഹി പോലെ തന്നെ കേരളത്തിലും അധികാരം പിടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. കേരളത്തിൽ ബി.ജെ.പി വളരണമെങ്കിൽ രാജീവ് ചന്ദ്രശേഖർ തന്നെ തലപ്പത്ത് വരണമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്.

എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന നേതാവ്, ജനസമ്മതൻ, നേതൃപാടവം ഇവയെല്ലാം ഒത്തിണങ്ങിയ ആൾ തന്നെ

സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വവും ആർ.എസ്.എഎസും ഉറ്റുനോക്കുന്നതും രാജീവ് ചന്ദ്രശേഖറിനെ തന്നെയാണ്.

കേരളംപോലെ സാക്ഷരതയിൽ മുൻപന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചാൽ മാത്രമെ ബിജെപി കേരളത്തിൽ വേരുറക്കുകയുള്ളു.

കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് രാജീവ് കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾ ഇതിന് തെളിവാണ്.

കേരളത്തിൽ കൃഷി, ആരോഗ്യം, സ്റ്റാർട്ട് അപ്പുകൾ തുടങ്ങി വിവിധ കേന്ദ്രസർക്കാർ പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും അതുവഴി കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കാനും രാജീവിനാകും എന്നാണ് ദേശീയ നേതൃത്വത്തിൻ്റെ വിശ്വാസം.

ഇത്തരം കാര്യങ്ങൾക്ക് എല്ലാം രാജിവ് ചന്ദ്രശേഖരിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. സർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലികരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വം കരുതും പോലെ കാര്യങ്ങൾ നടന്നാൽ സംസ്ഥാന ബി.ജെ.പിയിൽ ഇനി വരാനിരിക്കുന്നത് രാജീവ് ചന്ദ്രശേഖറിൻ്റെ കാലമായിരിക്കും.

ഡൽഹി തെരഞ്ഞെടുപ്പ് വിജയം; നിർണായക പങ്കുവഹിച്ച രാജീവ് ചന്ദ്രശേഖറിന് മറ്റൊരു പൊൻ തൂവൽ കൂടി

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ...

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി സിലിണ്ടറുകൾ തിരികെ നൽകണം; സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരും ഗ്യാസ് ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട സുപ്രധാന വാർത്തയാണിത്. നിങ്ങളുടെ...

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത് രണ്ട് പശുക്കളെ

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത്...

തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക്

തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക് കോഴിക്കോട്:...

Related Articles

Popular Categories

spot_imgspot_img