ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര ഇന്ന്

 

ബാര്‍ബഡോസ്: ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്ക് ഇന്ത്യ ആതിഥേയരെ തോല്‍പ്പിച്ചിരുന്നു. ഇന്നത്തെ മത്സരത്തിലും തുടര്‍ജയം കണ്ടെത്തി പരമ്പര സ്വന്തമാക്കാനായിരിക്കും രോഹിതും സംഘവും ഇറങ്ങുക.

ആദ്യ മത്സരത്തില്‍ ടീമിലിടം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏകദിന മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന സൂര്യകുമാര്‍ യാദവാണ് സഞ്ജുവിന് പകരം ഒന്നാം ഏകദിനത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ സഞ്ജുവിന് അവസരം നല്‍കാതിരുന്നതും സൂര്യകുമാര്‍ യാദവിന് തിളങ്ങാന്‍ കഴിയാതിരുന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിരാട് കോഹ്ലിയുടെ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം 25 പന്തുകളില്‍ 19 റണ്‍സെടുത്ത് പുറത്തായി. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് രോഹിത് ശര്‍മ തയ്യാറായാല്‍ സഞ്ജു ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കും. അതേസമയം ഇന്നത്തെ മത്സരത്തിലും അവസരമില്ലെങ്കില്‍ താരത്തിന്റെ ലോകകപ്പ് അവസരം പോലും തുലാസിലായേക്കും.

യുവതാരം ശുഭ്മന്‍ ഗില്ലിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഐപിഎല്ലിലെ മികച്ച ഫോം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും വിന്‍ഡീസിനെതിര നടന്ന ടെസ്റ്റ് പരമ്പരയിലും ആദ്യ ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ഗില്ലിന് ഇന്നത്തെ മത്സരത്തില്‍ താളം കണ്ടെത്തിയേ മതിയാകൂ. അതേസമയം രണ്ടാം മത്സരത്തില്‍ മൂന്നാം സ്പിന്നര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനാണ് സാധ്യത എന്നിരിക്കെ ഷര്‍ദ്ദുല്‍ താക്കൂറിന് പകരം യുസ്വേന്ദ്ര ചഹലിനോ അക്സര്‍ പട്ടേലിനോ അവസരം ലഭിക്കും. പേസര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യയും മുകേഷ് കുമാറും തുടരാനാണ് സാധ്യത.

വ്യാഴാഴ്ച നടന്ന ആദ്യ ഏകദിനമത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ആതിഥേയര്‍ ഉയര്‍ത്തിയ 115 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. വിരാട് കോഹ്ലി ക്രീസിലിറങ്ങാതിരുന്ന മത്സരത്തില്‍ ഓപ്പണറായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏഴാമനായാണ് ക്രീസിലെത്തിയത്. ബൗളിംഗില്‍ മൂന്ന് ഓവറില്‍ വെറും ആറ് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി കുല്‍ദീപ് യാദവ് തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ അര്‍ധസെഞ്ച്വറി നേടി ഇഷാന്‍ കിഷന്‍ താരമായി.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ...

ആത്മഹത്യക്ക് ശ്രമിച്ചതല്ല,മരുന്നിന്റെ അളവു കൂടിപ്പോയതാണ്; വാർത്തകൾ തെറ്റെന്ന് കൽപന രാഘവേന്ദർ

കൊച്ചി; താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തെറ്റെന്ന് ഗായിക കൽപന രാഘവേന്ദർ....

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; പ്രത്യേക ക്രമീകരണങ്ങൾ ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട്...

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണു; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!