web analytics

സഹോദരനെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം മടങ്ങിയ അഞ്ചുവയസുകാരൻ മീൻകുളത്തിൽ വീണ് മരിച്ചു; ദാരുണസംഭവം കുറുപ്പംപടിയിൽ

കുറുപ്പംപടി: നാടിനെ ദു:ഖത്തിലാഴ്ത്തി അഞ്ചുവയസുകാരന്റെ അപ്രതീക്ഷിത മരണം. കുറുപ്പംപടി മുടിക്കരായി കാർമൽ ജ്യോതി സ്കൂൾ വിദ്യാർഥി സിദ്ധാർത്ഥ് കൃഷ്ണയാണ് മരിച്ചത്. സജീവ്-അമ്പിളി ദമ്പതികളുടെ മകൻ ആണ് സിദ്ധാർത്ഥ്.  ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.

സിദ്ധാർത്ഥിന്റെ അമ്മ മൂത്ത കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിടാൻ വേണ്ടി റോഡിലേക്ക് പോയിരുന്നു. ഒപ്പം സിദ്ധാർഥും. എന്നാൽ മൂത്ത കുട്ടിയെ ബസിൽ ആക്കി തിരിച്ചെത്തിയതിനു ശേഷം സിദ്ധാർത്ഥിനെ കാണാതാവുകയായിരുന്നു.

സഹോദരനെ സ്കൂൾ ബസ്സിൽ ആക്കാൻ കൂട്ട് പോയി തിരികെ വരുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി മീൻ കുളത്തിൽ വീഴുകയായിരുന്നു.


രാവിലെ സഹോദരനൊപ്പം പോയ കുട്ടിയെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കുളത്തിൽ നിന്നും കണ്ടെത്തിയത്.

ഒറ്റക്ക് പോയ കുട്ടിയെ കാണാതായതോടെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു.

ഇതേതുടർന്നുള്ള വാട്സാപ് പോസ്റ്റുകളും പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img